കുറും കവിതകൾ 139

കുറും  കവിതകൾ 139

ഉറ്റി കുടിച്ചു
ഉറ്റം കൊള്ളുന്നു
വേദനയറിയാതെ അട്ട

രൂപ പെറ്റു ,ചാപിള്ള
വയറ്റാട്ടിക്കു
ഡോളര്‍ കൊടുക്കണം

ആയിരം കുടത്തിന്‍
വാമൂടാം പക്ഷെ
വിമര്‍ശകരുടെതോ

കവിത തിരണ്ട്
വരുന്നതെപ്പോഴെ-
ന്നറിയില്ല കരുതാമൊരു പാഡ്

ഒറ്റപ്പെടും നൊമ്പരങ്ങളെ
വിളറിയ ചിരിയിലൊതുക്കുന്നു
പ്രവാസിയുടെ ഭാര്യ

ചക്രം കൈയ്യില്‍
അക്രമം എന്തുമാകം
വിക്രമന്‍ ചമയുന്നു വൃഥ

മറന്നു എല്ലാം
മറവി എവിടെ
മറക്കുവോളം

വാക്ക് ശരങ്ങളുടെ
പൊളിവചനങ്ങളാല്‍
വാടുമെന്ന് കരുതി ,വിമര്‍ശിക്കല്ലേ

കണ്ഠക്ഷോപം കഴിഞ്ഞു
അടുക്കളയിലെ കവിത
 രചക്കാന്‍ ഒരു അദ്ധ്യാപിക

ഏഴു വര്‍ണ്ണങ്ങള്‍
തന്നോരാകാശ ചുവട്ടില്‍
അഴക്‌ തീര്‍ക്കുന്ന എന്‍ ഭൂമി

Comments

ഏഴു വര്‍ണ്ണങ്ങള്‍
തന്നോരാകാശ ചുവട്ടില്‍
അഴക്‌ തീര്‍ക്കുന്ന എന്‍ ഭൂമി


Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “