കുറും കവിതകള്‍ 132
കുറും കവിതകള്‍ 132
ദുഃഖവും സന്തോഷവും
പേറുന്നു തന്നിലായി
റോസാ ചെടി
പ്രശ്നങ്ങളുടെ അടുപ്പു പുകയുന്നു
ഗൃഹണിയുടെ
മനസ്സുകളില്‍ നിത്യം
എൻ ഇരുളിൻ കടങ്ങളേറെ
നിന്റെ അദ്ഭുതകരമായ ക്ഷമയുമായി
ഏറ്റുമുട്ടുവേ ,എന്നുള്ളിൽ പ്രത്യാശ പൂക്കുന്നു
പെട്ടന്നു കാറ്റായി നീ മാറുമ്പോള്‍
കൊഴിഞ്ഞ ഇലകളുടെ ചുറ്റൽ
വാക്കുകളാൽ പറഞ്ഞറിയിക്കാനാവാത ഉന്മാദം
രാത്രി തിളങ്ങി
നക്ഷത്രം മേഘത്തില്‍ ഒളിച്ചു
ചീവിടുകള്‍ കച്ചേരി തുടര്‍ന്നു
ദുഃസ്വപ്നങ്ങള്‍ വേട്ടയാടുമ്പോള്‍
പൂവും പുല്ലും നിറഞ്ഞ
താഴവാരകാഴ്ചകളാണ് ആശ്വാസം
പ്രിന്റ് എടുക്കുംവരെ
അത് വളരെ പ്രധാനപ്പെട്ടതായിരുന്നു
അവസാനം കുപ്പയില്‍
നിനച്ചിരിക്കാതെ
നനയിച്ചുകൊണ്ട്
തുലാമഴ ഇരച്ചകന്നു
നിന്റെ കൂര്‍ത്ത ചെരിപ്പിന്‍
തുളതീര്‍ത്ത മണ്ണില്‍
മഴവെള്ളം നിറഞ്ഞു ,ചെവിട്ടെറ്റിരുന്നങ്കില്‍
ജീവിതം രക്തമൊലിപ്പിച്ചകലുന്നു
തടയുവാനാവാതെ
ഞാന്‍ നിന്നു
നീയെൻ ഗ്രീഷ്മം ,
ഞാൻ അതി ശൈത്യമാർന്ന തരിശു ഭൂമി
എങ്കിലും തിരികെവരാതെ നീ
വാക്കുകൾ മങ്ങുന്നു
വിസൃമൃതിയിലേക്ക്
നിഗൂഢമായ ആയുധങ്ങള്‍ കണക്കെ
ഞാന്‍ എഴുതിയവരികള്‍
എന്നെ ഓര്‍ക്കുന്നില്ല
പിന്നെ ഞാനും
ദുഃഖവും സന്തോഷവും
പേറുന്നു തന്നിലായി
റോസാ ചെടി
പ്രശ്നങ്ങളുടെ അടുപ്പു പുകയുന്നു
ഗൃഹണിയുടെ
മനസ്സുകളില്‍ നിത്യം
എൻ ഇരുളിൻ കടങ്ങളേറെ
നിന്റെ അദ്ഭുതകരമായ ക്ഷമയുമായി
ഏറ്റുമുട്ടുവേ ,എന്നുള്ളിൽ പ്രത്യാശ പൂക്കുന്നു
പെട്ടന്നു കാറ്റായി നീ മാറുമ്പോള്‍
കൊഴിഞ്ഞ ഇലകളുടെ ചുറ്റൽ
വാക്കുകളാൽ പറഞ്ഞറിയിക്കാനാവാത ഉന്മാദം
രാത്രി തിളങ്ങി
നക്ഷത്രം മേഘത്തില്‍ ഒളിച്ചു
ചീവിടുകള്‍ കച്ചേരി തുടര്‍ന്നു
ദുഃസ്വപ്നങ്ങള്‍ വേട്ടയാടുമ്പോള്‍
പൂവും പുല്ലും നിറഞ്ഞ
താഴവാരകാഴ്ചകളാണ് ആശ്വാസം
പ്രിന്റ് എടുക്കുംവരെ
അത് വളരെ പ്രധാനപ്പെട്ടതായിരുന്നു
അവസാനം കുപ്പയില്‍
നിനച്ചിരിക്കാതെ
നനയിച്ചുകൊണ്ട്
തുലാമഴ ഇരച്ചകന്നു
നിന്റെ കൂര്‍ത്ത ചെരിപ്പിന്‍
തുളതീര്‍ത്ത മണ്ണില്‍
മഴവെള്ളം നിറഞ്ഞു ,ചെവിട്ടെറ്റിരുന്നങ്കില്‍
ജീവിതം രക്തമൊലിപ്പിച്ചകലുന്നു
തടയുവാനാവാതെ
ഞാന്‍ നിന്നു
നീയെൻ ഗ്രീഷ്മം ,
ഞാൻ അതി ശൈത്യമാർന്ന തരിശു ഭൂമി
എങ്കിലും തിരികെവരാതെ നീ
വാക്കുകൾ മങ്ങുന്നു
വിസൃമൃതിയിലേക്ക്
നിഗൂഢമായ ആയുധങ്ങള്‍ കണക്കെ
ഞാന്‍ എഴുതിയവരികള്‍
എന്നെ ഓര്‍ക്കുന്നില്ല
പിന്നെ ഞാനും
Comments
കൊഴിഞ്ഞ ഇലകളുടെ ചുറ്റൽ
വാക്കുകളാൽ പറഞ്ഞറിയിക്കാനാവാത ഉന്മാദം"
നല്ല വരികൾ സാർ.
ശുഭാശംസകൾ....
പിന്നെ ഞാനും
രചന നിർവഹിക്കുന്നതോടെ എഴുത്തുകാരൻറെ കടമ തീർന്നു. ആ സത്യം വെളിപ്പെടുത്തുന്നു.