മോഹം
മോഹം
ഇന്നെന്റെ മുന്നിലായി
എത്തിനിൽക്കുന്നൊരു
സുന്ദര ഗ്രാമ ഭംഗി
എങ്ങിനെ ഞാനൊന്നു
വർണ്ണിക്കുമെൻ മനസ്സിൻ
ഉള്ളിലെ താഴവാരങ്ങളും കുന്നും
നീർ കുമളകൾ പൊട്ടിയകലും
ചാലുകളും ,നുരപോന്തും ബാല്യത്തിൻ
ചാപല്യങ്ങളും, കണ്ണും നട്ടു
ചൂണ്ട കോർത്തു നിന്നുള്ള കാത്തു
നിൽപ്പുകളിൽ ഒളി കണ്ണാൽ
കടന്നകന്നൊരു കരിമീൻ കണ്ണിയും
മാനത്തു നിരനിരയായി പറന്നകലും
പച്ചപനം തത്തക്കുട്ടങ്ങളും പെട്ടന്ന്
പെയ്യ്തു വന്നൊരു മഴ മേഘങ്ങളിൽ
ഒലിച്ചു പോയി പിന്നെ മുളച്ചു വന്നൊരു ആഗ്രഹം
എന്തൊക്കയോ നേടിഎടുക്കാൻ വെമ്പുന്ന
കൗമാരമെന്നെ നിന്നിൽ നിന്നകറ്റി
പുകതുപ്പും സ്വപനങ്ങളുടെ നടുവിൽ
മറന്നു ചുറ്റി തിരിയുമ്പോൾ പെട്ടന്ന്
നോവുകളുടെ നടുവിലേക്ക് കൂടി കൊണ്ട്
പോയെന്നെ വാർദ്ധ്യകം
ഓർക്കുന്നിപ്പോൾ നിന്നിലേക്ക് മടങ്ങുവാൻ
എൻ മോഹിനിയാം സുന്ദര ഗ്രാമമേ
ഇന്നെന്റെ മുന്നിലായി
എത്തിനിൽക്കുന്നൊരു
സുന്ദര ഗ്രാമ ഭംഗി
എങ്ങിനെ ഞാനൊന്നു
വർണ്ണിക്കുമെൻ മനസ്സിൻ
ഉള്ളിലെ താഴവാരങ്ങളും കുന്നും
നീർ കുമളകൾ പൊട്ടിയകലും
ചാലുകളും ,നുരപോന്തും ബാല്യത്തിൻ
ചാപല്യങ്ങളും, കണ്ണും നട്ടു
ചൂണ്ട കോർത്തു നിന്നുള്ള കാത്തു
നിൽപ്പുകളിൽ ഒളി കണ്ണാൽ
കടന്നകന്നൊരു കരിമീൻ കണ്ണിയും
മാനത്തു നിരനിരയായി പറന്നകലും
പച്ചപനം തത്തക്കുട്ടങ്ങളും പെട്ടന്ന്
പെയ്യ്തു വന്നൊരു മഴ മേഘങ്ങളിൽ
ഒലിച്ചു പോയി പിന്നെ മുളച്ചു വന്നൊരു ആഗ്രഹം
എന്തൊക്കയോ നേടിഎടുക്കാൻ വെമ്പുന്ന
കൗമാരമെന്നെ നിന്നിൽ നിന്നകറ്റി
പുകതുപ്പും സ്വപനങ്ങളുടെ നടുവിൽ
മറന്നു ചുറ്റി തിരിയുമ്പോൾ പെട്ടന്ന്
നോവുകളുടെ നടുവിലേക്ക് കൂടി കൊണ്ട്
പോയെന്നെ വാർദ്ധ്യകം
ഓർക്കുന്നിപ്പോൾ നിന്നിലേക്ക് മടങ്ങുവാൻ
എൻ മോഹിനിയാം സുന്ദര ഗ്രാമമേ
Comments
ശുഭാശംസകൾ....
ആശംസകൾ