ജീവിതമെന്ന മൂന്നക്ഷരങ്ങള്‍

ജീവിതമെന്ന മൂന്നക്ഷരങ്ങള്‍

വറ്റാത്ത സ്നേഹത്തിന്‍
പറ്റുകളൊക്കെ പെറുക്കി
പറ്റാത്ത കാര്യങ്ങളൊക്കെ
ഒറ്റക്കുയിരിന്നു ഓര്‍ത്തു കൂട്ടുന്നു
മാറ്റാനാവാത്ത മനസ്സിനെ
തെറ്റാത്ത വഴിയിലുടെ
ഒറ്റി കൊടുക്കാതെ മുന്നോട്ടു
കയറ്റിയ കാലുകളൊക്കെ
കയറ്റങ്ങള്‍ അവഗണിച്ചു
പെറ്റു പോട്ടതിനെ നോക്കാതെ
പയറ്റുന്നു അന്നത്തെ അന്നത്തിനായി
ഏറ്റുന്നു ചിലര്‍ അറിയാതെ
ഉറ്റു നോക്കുമ്പോള്‍ എത്ര ചെറുതി
ഞെട്ടറ്റുപോകുന്നു ജീവിതമെന്ന
അറ്റം കാണാത്ത പ്രഹേളികയെ
കുറ്റം പറഞ്ഞിട്ട് ഏറെ
തോറ്റം പാടിയിട്ടു കാര്യമുണ്ടോ 

Comments

ദ്വീതീയ പ്രാസങ്ങൾ പാരായണ സുഖം
നല്ല കവിത


ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “