കുറും കവിതകള്‍ 130


കുറും കവിതകള്‍ 130

വെയിലേറ്റുയുരുകിയ
മഞ്ഞുകണം കണക്കെ തേങ്ങി
എന്‍ മനം നിനക്കായി

കനല്‍ വീണ
മണല്‍ വഴിയിലെ
വിയര്‍പ്പു തുള്ളി ഞാന്‍

എൻ ചിന്തകളുടെ
ചിന്തെരിനാൽ കുന്നു കുടിയ
കടലാസു കുന്നുകൾ

കൈവിട്ടു പറന്ന ബലൂണ്‍
ഓർമ്മ ബാല്യത്തിലേക്ക്
പോകാൻ കുസൃതി കാട്ടി

അവൾ കാല്‍വിരല്‍ ചിത്രം വരച്ചതും
നുണ കുഴി കവിളില്‍
പൂശിയ സുഗന്ധവുമാര്‍ക്കായി

നിഴല്‍ മറഞ്ഞു എങ്ങോ
ഒരു കുളിര്‍ തെന്നലാല്‍
മേഘ കിറിലേറി സൂര്യന്‍

കാതിലെ  ജിമിക്കിയും
കാലിലെ  പാദസ്വരവും
മനസ്സിൽ  പതിഞ്ഞു  നിന്നുമിന്നും


വെന്തു മലർന്ന ചോറേ
എന്തായിരുന്നു നിൻ കുതിപ്പ്
അരിയായിരുന്നപ്പോൽ


വിരല്‍തുമ്പില്‍
ഒതുങ്ങുന്നതാണ് ഇന്നിന്റെ
പ്രണയ ബന്ധങ്ങള്‍

എള്ള്ടു പൂവേട് ചന്ദനമെടു
ഉരുളയുരുട്ടി വച്ചു കൊടു
ജീവിച്ചിരിക്കെ വെള്ളം പോലുമില്ല


തേക്കില  നാക്കില പൂക്കില
വിശപ്പകറ്റാനും കിടത്താനും
അവസാനം വാഴയില

Comments

ajith said…
അത്രയേയുള്ളു!
എന്‍ മനം നിനക്കായി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “