കുറും കവിതകള്‍ 128

കുറും കവിതകള്‍ 128

കണ്ടു കൊണ്ടുകൊതി ഏറെ
കൊള്ളില്ലാത്തൊരു
ആത്മനൊമ്പരം

നിൻ പൂത്തണലിൽ
നില്‍ക്കുമ്പോള്‍ എല്ലാം
മറക്കുന്നു എന്നെയും

വിരസതയുടെ
ഹിമാലയത്തിലേറി
നിന്നെ മാത്രമെന്തേ കണ്ടില്ല

പൂനിലാവിൻ മടിയിൽ
തലച്ചാച്ചുറങ്ങും
ആമ്പൽപൂവിനു സ്വപനാടനം

നിന്‍ നനഞ്ഞ ചുണ്ടുകള്‍
നിറ കണ്ണുകള്‍ എന്നെ
ഞാൻ അല്ലാതെ ആകുന്നു

ചാറ്റിൽ വന്നവന്റെ ചോദ്യം
ഫാമിലിയുണ്ടോ
പിന്നെ ചോദ്യം
ഫാർമും എലിയുമുണ്ടോയെന്നു

നാട്ടിലേക്ക് പോകുമ്പോൾ
നിറഞ്ഞിരുന്നു പേഴ്സും ബാഗും
വരുമ്പോൾ ഒഴിഞ്ഞിരുന്നു മനസ്സ്

അവൾ പെൻസിൽ ചോദിച്ചു
ഞാൻ റബ്ബറും കൊടുത്തു
അവസാനം മാഞ്ഞു പോയി പ്രണയം

പൂ പോലെ  മൃദുലവും
അപ്പൂന്‍ താടിപോലെ ലാഖവും
പുഞ്ചിരിക്കും ഓർമ്മകളൊക്കെ

ഉഴുതു മറിച്ച വയലിൻ ചാലിൽ
മുളച്ചു പൊന്താൻ
വെമ്പുന്നൊരു അമരവിത്ത്  

ജീവിത സംഗീതത്തിന്‍
തനിയാവര്‍ത്തനമല്ലോ
സുഖദുഃഖങ്ങള്‍

Comments

Kalavallabhan said…
ഉഴുതു മറിച്ച വയലിൻ ചാലിൽ
മുളച്ചു പൊന്താൻ
വെമ്പുന്നൊരു ...
keraladasanunni said…
ശരിയാണ്. സുഖവും ദുഃഖവും മാറിമാറി വരും.
നല്ല വരികൾ

ശുഭാശംസകൾ....
ajith said…
സുഖദുഃഖസമ്മിശ്രമല്ലോ ജീവിതം
Unknown said…
ജീവിത സംഗീതത്തിന്‍
തനിയാവര്‍ത്തനമല്ലോ
സുഖദുഃഖങ്ങള്‍

നല്ല കവിത.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “