പടയണിയിലെ പാതയിൽ
പടയണിയിലെ പാതയിൽ
പടയണിയിലെ പാതയിൽ അമ്മെ നീ താങ്ങായ് വരും
തകിട തം തക… തക്ത കിട തക്ത കിട… ഹരിപാദം നിറയും
പടത്താളം കൊട്ടി വരണുണ്ടല്ലോ
പറയും കൊണ്ട് പറയാതെ പോകുന്നു
പരാതികളും പരിഭവമില്ലാതെ
പടപ്പാട്ട് നിന്നും സഹോദരിയാമ്മ
പടയണിയിലെ പാതയിൽ അമ്മെ നീ താങ്ങായ് വരും
തകിട തം തക… തക്ത കിട തക്ത കിട… ഹരിപാദം നിറയും
പുണ്യവേളയിൽ സ്നേഹം
പകരുന്ന നേരൊരുമയാൽ പലിപ്രകാവിലമ്മ
പലരും വേദനയിൽ വിളിക്കുമ്പോൾ
പുഞ്ചിരിയോടെ കൈവല്ല്യമായി വരും
പലിപ്രകാവിലമ്മ
പടയണിയിലെ പാതയിൽ അമ്മെ നീ താങ്ങായ് വരും
തകിട തം തക… തക്ത കിട തക്ത കിട… ഹരിപാദം നിറയും
പാതിവഴിയിൽ തളർന്നാലും പിടിച്ചുണർത്തുന്ന അമ്മ
പാരിജാത സുഗന്ധംപോലെ അനുഗ്രഹം ചൊരിയുന്ന പലിപ്രകാവിലമ്മ
പടയണിയിലെ പാതയിൽ അമ്മെ നീ താങ്ങായ് വരും
തകിട തം തക… തക്ത കിട തക്ത കിട… ഹരിപാദം നിറയും
ജീ ആർ കവിയൂർ
04 12 2025
(കാനഡ, ടൊറൻ്റോ)
Comments