പൂക്കളിൻ മാധുര്യം
പൂക്കളിൻ മാധുര്യം
സ്നേഹവും, സന്തോഷവും, പ്രതീക്ഷകളുമേകി,
ജീവിതത്തിൽ പ്രകാശം നിറഞ്ഞു.
ഹൃദയത്തിൻ താളത്തിൽ സംഗീതം പാടി,
ഓരോ പൂവിൻ സ്പർശവും സ്മരണകളിൽ നിറഞ്ഞു.
പൂക്കളുടെ മാധുര്യത്തിൽ ഹൃദയം തളിർക്കുന്നു,
നിറങ്ങൾ വിരിയുന്നു മധുരമായ് മെല്ലെ.
മഴയും മണവും ചേർന്നീടുമ്പോൾ,
സുഗന്ധം അനന്തമായി വിണ്ണിൽ പരന്നു.
രാത്രിതൻ നക്ഷത്രങ്ങൾ മിഴികളിൽ തിളങ്ങി,
പക്ഷികളുടെ കളിനാദം പാട്ടായി ഒഴുകുന്നു.
സന്ധ്യതൻ കിരണങ്ങൾ മൃദുവായി താഴെ,
പച്ചിലച്ചാർത്തിൽ നിറം കലർന്നു.
നദിയുടെ ഓളങ്ങൾ കഥകൾ മൊഴിയുന്നു,
കാലം ഒരു സ്വപ്നം പോലെ മുന്നോട്ട് നീങ്ങുന്നു.
കണ്ണുകളിൽ മായാത്ത ദീപാങ്കുരം പോലെ,
ഓർമ്മകൾ തൻ തീരത്ത് നമ്മളിന്നും ചേർന്നു.
ജീ ആർ കവിയൂർ
01 12 2025
(കാനഡ , ടൊറൻ്റോ)
Comments