ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ
ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ
ഹരേ കൃഷ്ണാ, നാരായണാ, ആപൽ ബാന്ധവ, ഗുരൂവായൂരപ്പാ ഭഗവാനേ
തിരുമുടിയതിലെന്നും ചേർത്തിടാം പീലി തുണ്ട്
ഗളമതിൽ വനമാല്യം ഭംഗിയോടങ്ങു ചാർത്താം
തിരുകരമതിൽ കൃഷ്ണാ! വെണ്ണയും നൽകിടാം ഞാൻ
തിരു പദ കമലത്തിൽ എന്നെയും ചേർത്തിടേണേ!
ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ
ഹരേ കൃഷ്ണാ, നാരായണാ, ആപൽ ബാന്ധവ, ഗുരൂവായൂരപ്പാ ഭഗവാനേ
കേശവസാന്നിധ്യം പുണ്യമായി, നാദമുണർന്നു
വേണുവിൽ താളമേന്തി നീ, ഹൃദയം ഉണർത്തുന്നു
ഗോപികൃഷ്ണാ നീ, മനസ്സിൽ ലീലകളാടി
ഗോപികളുടെയും ഗോപിജനത്തിൻ്റെയും സ്നേഹത്താൽ ഹൃദയം നിറക്കുന്നു
ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ
ഹരേ കൃഷ്ണാ, നാരായണാ, ആപൽ ബാന്ധവ, ഗുരൂവായൂരപ്പാ ഭഗവാനേ
പൂക്കൾ വിടരുമ്പോൾ, മണം പരത്തുന്നു
നീലാവിൽ നീർത്തുള്ളിയാകെ, ഹൃദയം ഉണരുന്നു
സഖിമാരുടെ സ്നേഹത്തിൽ നീ,
കരുണാമൃതം പകരുന്നവനേ, എൻ ഭജനയിൽ വരണേ
ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ
ഹരേ കൃഷ്ണാ, നാരായണാ, ആപൽ ബാന്ധവ, ഗുരൂവായൂരപ്പാ ഭഗവാനേ
ജീ ആർ കവിയൂർ
04 12 2025
(കാനഡ, ടൊറൻ്റോ)
Comments