നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു, ( വിരഹ ഗാനം)
നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു, ( വിരഹ ഗാനം)
നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു,
നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു.
“കാർത്തിക ദീപ നിരകൾ
മുന്നിനിട്ട് തെളിയുമ്പോൾ, ഹൃദയത്തിൽ അണയാതെ നില്ക്കുന്ന രാത്രി”
നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു,
നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു.
വാക്കുകൾ ക്ഷീണിച്ചാലും മനസിൽ
നിൻ നിഴൽ മാത്രം ഉറഞ്ഞിരിക്കുന്നു;
എന്തോ ദൂരെയുള്ളൊരു
ജന്മാന്തര ചുംബനത്തിന്റെ ചൂടുപോലെ.
നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു,
നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു.
ദീപങ്ങൾ തെളിയുന്ന കാർത്തികയിൽ
കാറ്റിന്റെ ശ്വാസത്തിൽ തുളുമ്പുമ്പോൾ
തളിർക്കുന്നൊരു മാറ്റൊലിയിൽ
നിൻ സ്വരമേൽത്ത് ഹൃദയം ഉണരുന്നു.
നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു,
നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു.
ഒരിക്കൽ പൂത്തുലഞ്ഞ നിമിഷങ്ങളുടെ
ചാരമുള്ള മണമൊന്നു വീശുമ്പോൾ,
രാത്രിയുടെ നീലിമയിൽ പോലും
നക്ഷത്രങ്ങൾ കണ്ണുനീർ പൊഴിക്കുന്നുവോയെന്നു തോന്നുന്നു.
നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു,
നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു.
നീ പോയ പാതകളിലും
ദീപമെന്നപോലെ ഓർമ്മകൾ തെളിഞ്ഞ്,
തിരിച്ചു വരാത്ത പ്രണയത്തിനും
ഹൃദയത്തിൽ നിന്റെ സ്നേഹം ഇന്നും തെളിക്കുന്നു.
നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു,
നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു.
കാർത്തിക രാത്രിയുടെ തിരിനാളത്തിൽ
തിളങ്ങുന്നൊരു പ്രഭാപൂരം പോലെ
നീ പറഞ്ഞ വാക്കുകൾ ഇന്നും പിൻ തുടരുന്നു.
ദീപം… ദീപം… കാർത്തിക ദീപം…
ദീപം… ദീപം… കാർത്തിക ദീപം…
ജീ ആർ കവിയൂർ
04 12 2025
(കാനഡ, ടൊറൻ്റോ)
Comments