മനസ്സ് ( ഗസൽ)
മനസ്സ് ( ഗസൽ)
മനസിന്റെ വഴികൾ മങ്ങുമ്പോൾ യാത്ര തളരും മനസിന്
മനസിൽ ഉയരുന്ന ശ്വാസവും മന്ദമായി തടയപ്പെടുന്ന മനസിന്
നിശ്ശബ്ദതയുടെ നടുവിൽ ഹൃദയതാളം കേൾക്കാം,
ഒരനിലാവ് പോലെ ഉള്ളിൽ വിരിയുന്ന മനസിന്
തളർന്നാലും ഉള്ളിലെ ശക്തി വീണ്ടും എഴുന്നേൽക്കും,
ഒരു പ്രഭാതരശ്മി പോലെ ചുവടുകളിൽ തെളിയും പ്രതീക്ഷ മനസിന്
ഭാരം ചുമന്ന ദിവസങ്ങൾ നീളുമെങ്കിലും ശാന്തം തേടാം,
ഉൾക്കണ്ണിന്റെ പ്രകാശം വീണ്ടും ശക്തി പകരും മനസിന്
ജീവിതവഴിയിൽ ചേർത്ത് പിടിക്കേണ്ട ഒരു തുണയാണ് മനസ്സ്,
മാറും മറയും വെളിച്ചങ്ങളിലും നമ്മോടൊപ്പം സഞ്ചരിക്കും മനസിന്
മനസ്സിനെ ആഴത്തിൽ കാണുമ്പോൾ ശീതളം തൊട്ടറിയാം,
ശാന്തമായൊരു നദിതട്ടിൽ പൂക്കൾ വിരിയുന്നതുപോലെ മനസിന്
ജി.ആർ. പറയുന്നു മനസിനെ കേൾക്കൂ, നദിപോലെ അനുഭവിക്കൂ,
ഒരിക്കൽ ശാന്തമാകും, ഒരിക്കൽ തിരമാലകളായി പൊങ്ങിവരും മനസിന്
ജീ ആർ കവിയൂർ
02 12 2025
(കാനഡ, ടൊറൻ്റോ)
Comments