ഈശ്വരൻ്റെ കരങ്ങളാൽ (ഗാനം)
ഈശ്വരൻ്റെ കരങ്ങളാൽ (ഗാനം)
ഒരു മോഹചിറകിലേറി പറന്നുയർന്നു
ദലമർമ്മരങ്ങൾ കേട്ട് മയങ്ങും വേളയിൽ
പുലരിയുടെ മഞ്ഞുതുള്ളി നിറയുന്ന പാതയിൽ
മഞ്ഞുവീണ മലനിരകൾ മായലോകമാകുന്നു
കുളിരുണർന്ന കാറ്റുതമ്പിൽ സ്വപ്നങ്ങൾ പൂക്കും
നിലാവിന്റെ സ്പർശമേറ്റു തടാകം മിനുക്കുന്നു
തുമ്പികളും ചിറകുതൂക്കി പാടിമാറുന്ന നേരം
പൈങ്കിളികളുടെ നോവുകളെ മറക്കും ഒരുമിച്ചു
പൊന്നുരുകുന്ന സന്ധ്യയിൽ വെയിലാഴം വിടരും
നിശാഗന്ധിയുടെ മണമോടെ രാവുകൾ താളമിടും
ഈ ലോകത്തിന്റെ ഓരോ ഭംഗിയും ഹൃദയം നിറക്കും
സൗന്ദര്യമായി വിരിഞ്ഞിതൊക്കെ ഈശ്വരൻ്റെ കരങ്ങളാൽ
ജീ ആർ കവിയൂർ
02 12 2025
(കാനഡ , ടൊറൻ്റോ)
Comments