ചാപ്പകുത്തൽ

ചാപ്പകുത്തൽ

വാക്കുകൾ തിരിഞ്ഞൊഴുകുന്ന വഴിയിൽ
നിഷ്കളങ്കൻ ഒതുങ്ങി ചുമലിൽ ഭാരം

സംശയം വളർത്തി പരിഹാസം നട്ടവർ
സത്യത്തെ മറച്ചിടും കപടതയുടെ മറവിൽ

കണ്ണുകൾ വഴുതുമ്പോൾ കുറ്റങ്ങൾ മാറി
പ്രശ്‌നങ്ങൾ പൊങ്ങുമ്പോൾ ഉത്തരവാദിത്വം ഇല്ല
സ്വാർത്ഥതകൊണ്ടൊരുങ്ങും വ്യാജ നിരൂപണം

നിഴൽപോലെ ചേർന്നു വരുന്ന അനീതിയിൽ
തളർന്ന മനസ്സ് ചോദിക്കും ഒരേ ചോദ്യം—
ചാപ്പകുത്തൽ നീതിയെ തോൽപ്പിക്കുമോ?

ജീ ആർ കവിയൂർ 
04 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “