ചന്ദ്രവർഷം
ചന്ദ്രവർഷം
മിഴികളിൽ തുളുമ്പുന്നു മൗനചായം
നിർത്താതെ ഒഴുകുന്നു നിശാരാഗം
നിലാവിന്റെ തണുപ്പിൽ വിരിയുന്നു സ്വപ്നം
തുടിക്കുന്ന കാറ്റിൽ പെയ്യുന്നു സ്മിതം
വെയിലില്ലാ യാത്രയിൽ തെളിയുന്നു പ്രതീക്ഷ
നിഴലുകൾ പാതകളിൽ വരയ്ക്കുന്നു പുഞ്ചിരി
മേഘങ്ങൾ മാറി മിനുക്കുന്നു ആകാശം
നിശ്ശബ്ദം പകരുന്നു തേജസ്സിന് രാഗം
ഓർമ്മകളുടെ പ്രവാഹം വന്നു ഹൃദയം തഴുകും
ചുരുളുകൾ തുറന്നു വെളിപ്പെടുത്തും കഥകൾ
പാതയിലൂടെ വീണു തെളിയും പ്രഭാതതുള്ളി
ചന്ദ്രവർഷം തരുന്നു മനസ്സിന് ഔഷധമഴ
ജീ ആർ കവിയൂർ
06 12 2025
(കാനഡ, ടൊറൻ്റോ)
Comments