മധുരാധിപതേ ശരണം ശരണം
വദന മധുരമാർന്ന
അധരചുംബനത്താലൊ-
ഴുകുമാ മുരളികയിൽ
ഹൃദയ രാഗലസിതം സംഗീതം
നയന മനോഹര ചലിതം
ഭ്രമര നൃത്യമതു ഗമനം
പീതവസ്ത്രം ശോഭിതം
ഗോരോജന തിലകം സുന്ദരം
ഭുക്തം ഹരണം നിത്യം
വിമതമതു രോഗശമിതം
കൃഷ്ണം ഗോവിന്ദം വാസുദേവം
ചരണം സ്മരണം തവ രൂപം
മീരാ രാധാ മാധവം മധുരതരം
ഗോവർദ്ധന പൂജിതഹിതം
മംഗളഭാഗ്യം പുണ്യമത് ദർശനം
മധുരാധിപതേ ശരണം ശരണം
ജീ ആർ കവിയൂർ
30 04 2025
Comments