നിന്നോർമ്മകളുടെ ഋതു വസന്തം (ഗാനം)
നിന്നോർമ്മകളുടെ ഋതു വസന്തം (ഗാനം)
നിന്നോർമ്മകളാലെന്നിൽ
നിറയ്ക്കും കാഴ്ച വസന്തം
നവ പുഷ്പങ്ങൾ വിടരുന്ന
അധരങ്ങളിലെന്തു കാന്തി
നിന്നോർമ്മകളാലെന്നിൽ
നിറയ്ക്കും കാഴ്ച വസന്തം
ഇന്നുമെനിക്കതു പറയാനാകാത്ത ആനന്ദാനുഭൂതി പകരും രോമാഞ്ചം അണയാത്ത ജീവിത ആരാമത്തിൽ ഏകാന്തതയിൽ നറു സുഗന്ധം പരത്തി
നിന്നോർമ്മകളാലെന്നിൽ
നിറയ്ക്കും കാഴ്ച വസന്തം
പകലുകൾ പൂക്കളായ് വിടർന്നപ്പോൾ രാത്രികൾ നിൻ നിഴലായ് പരന്നു നിലാവിൻ്റെ ചാരുതയാൽ കഴിഞ്ഞ കാലങ്ങളെ ഹൃദയതാളത്താൽ ഗീതമാക്കി
നിന്നോർമ്മകളാലെന്നിൽ
നിറയ്ക്കും കാഴ്ച വസന്തം
അക്ഷരങ്ങളിൽ വിരിയുന്ന വരികളിൽ നിത്യം വിരിയുന്ന കവിതകളിലെ ലഹരി ആരോട് പറയാനതൊരു അനവദ്യമാം സുരത സുഖത്തിനപ്പുറമല്ലോ മാളോരെ
നിന്നോർമ്മകളാലെന്നിൽ
നിറയ്ക്കും കാഴ്ച വസന്തം
ജീ ആർ കവിയൂർ
15 04 2025
Comments