മൗനത്തിൻ വാചലത

മൗനത്തിൻ വാചലത


മൗനമൊരു കടലായി മാറുന്നുവോ
ജീവിതമെന്ന യാത്രയിൽ അലയുമ്പോൾ
മരണത്തിന് രണത്തിൻ ഗന്ധമോ
ഭീതിയും പ്രതീക്ഷയും ചേർന്ന് നില്ക്കുന്നു

മാരിവില്ലിൻ വർണ്ണങ്ങൾ മറഞ്ഞുപോകുന്നുവോ
സ്വപ്നങ്ങൾ മാഞ്ഞുപോകുന്നുവോ
മദനനെ അകറ്റുന്നുവോ അകലേക്ക്
ഹൃദയം ഒരുനാൾ തളർന്നിരിക്കുമോ

ചിരിയിലൊരു ദു:ഖം ചേരുമ്പോൾ
വേദനകളെ തേടി നിശ്ശ്വാസമുതിർക്കുന്നു
ഓർമ്മയുടെ തിരമാലകളിലാഴ്‌ന്നങ്ങ്
നിത്യതയുടെ യാത്ര വഴികളിൽ തിരയുന്നു
ഞാനെന്ന പ്രഹേളികയെ..

ജീ ആർ കവിയൂർ
20 04 2025



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ