ഏകാന്ത ചിന്തകൾ – 171
ഏകാന്ത ചിന്തകൾ – 171
ആവുമോ എന്ന് ചോദിച്ചിറങ്ങുമ്പോൾ വഴികൾ മങ്ങിയിരിക്കും
ഭയക്കാറ്റിൽ നനഞ്ഞ് സ്വപ്നങ്ങൾ പിന്നിൽ മറയും
ആവും എന്നൊരു ഉറച്ച മറുപടി തെളിച്ചമാകുന്നു
നിനവുകളുടെ കനത്തിൽ ഊർജ്ജം പകർന്നു നിലക്കും
ഒരു ചിന്ത സ്വപ്നത്തെ ആക്കുന്നതിൽ നാം തിരക്കിലാണ്
ഭ്രമിച്ചു പോകരുത് ഭയത്തിന്റെ ഹുങ്കാരത്താൽ
ശക്തി നമ്മുടെ ഉള്ളിലാണെന്നു മനസിലാക്കൂ
നിസ്സംഗതയെ സ്വാധീനത്തോടെ കീഴടക്കൂ
ആവുമോ എന്ന തോന്നലിൻ്റെ പിറകിൽ നാം അല്ല
ആവും എന്ന ആത്മവിശ്വാസം തന്നെയാണ് നാം
ഒരിക്കൽ തീരുമാനം എടുത്താൽ വഴികൾ തുറക്കും
വാക്കിന്റെ മഹത്വം മനസ്സിലാക്കുന്ന നിമിഷം.
ജി ആർ കവിയൂർ
23 04 2025
Comments