ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം
ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം

പുലരി പിറക്കുമ്പോൾ പൂജാരിതൻ നാമാർച്ചന കേട്ടിടുമ്പോൾ
ശ്രീമന്ദിരം 
ഉണർന്നിടുന്നു. ഭക്തിയാൽനിറയുന്നു.
ചാരുമുഖം ദർശിക്കാൻ പലദേശങ്ങളിൽ നിന്നെത്തുന്നു
ദേവനടയിലെ പൊൻപടികളിലെ കാൽപാദപുണ്യമായി.

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം
ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം

രഥയാത്രയിൽ സ്വയംഭൂവിൽ വരുന്നു
ഭഗവാൻ നമ്മോട് കൂടിയിരിക്കുന്നു
കണ്ണീരൊഴുക്കി, കുമ്പിടുമ്പോൾ,
ഹൃദയം തുറക്കുന്നു ആനന്ദത്താൽ 

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം
ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം

അന്നപ്രസാദം മണ്ണുപാത്രത്തിൽ ഭക്തർ
അർപ്പണമോടെ പരിരക്ഷിക്കും.
ദള-ചൂടുള്ള കഞ്ഞിയും കായും,
ഭക്തിയിലാണീ നൈവേദ്യവും.

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം
ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം

തുളസിദളം, ചന്ദനപൊടി, പുഷ്പങ്ങൾ
ഭക്തിയോടെ വർഷിക്കുന്നു
കോടിവർണ്ണങ്ങളിൽ.
പുഷ്പാര്ച്ചന
ദർശനമാത്രേ പാപഹാരിയല്ലോ ഭഗവാൻ.

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം
ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം

മന്ത്രധ്വനിയിൽ ഹൃദയം ദിവ്യമായി നിറയുന്നു
“ജഗന്നാഥാ!” 
മന്ത്രംഉരുവിടുന്നു ആതുരഭാവത്തിൽ,
പ്രത്യക്ഷമാകുന്നു കരുണാനിധിയായ ഭഗവാൻ

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം
ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം

കൈകൂപ്പി, പ്രാർത്ഥിക്കുന്നു,
ജഗത്തിന് സമാധാനവും സ്നേഹവും
വന്നിടാനായ് 
അഹങ്കാരമില്ലാത്ത തിരുമുഖം ദർശിക്കുന്നു.
ജീവാത്മാവ്  പരമാത്മാവിൽ ലയിക്കുവാനായ്.

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം
ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം

തവ പാദാരവിന്ദം ശരണം നിത്യം
മുക്തിക്കും നിർവാണത്തിനും വഴിയാകണമേ
ശ്രീജഗന്നാഥാ, സാക്ഷാൽ വിശ്വത്തെ നയിപ്പവനെ,
നിന്നിൽ ലയിക്കാൻ മോക്ഷ പദം നൽകണേ 

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം
ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം


ജീ ആർ കവിയൂർ
25 04 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ