വിചിത്രം വിസ്മയം
വിചിത്രം വിസ്മയം
ജീവിത പാതകളിൽ ഒന്നിച്ചു ഒരുമിച്ചു
കെട്ടിട നിർമ്മാണങ്ങൾക്കിടയിൽ
അന്നൊരു ചിരിച്ചമുഖം മിന്നിയോർമ്മയിൽ
കാലങ്ങൾ കടന്ന കനവായിന്നിതാ കണ്ടു
കവിയൂരിൽ ഇരുവർ തൻ സ്വന്തം മണ്ണിൽ .
ആ അരങ്ങിൽ തെളിഞ്ഞുനിൽക്കുമ്പോൾ
കൈകളിൽ മായാജാലം കൊണ്ടിതാ
പുതിയൊരു ലോകം തീർക്കുന്ന സുഗതൻ
പഴയ സ്മൃതികൾ കാറ്റിൽ പറത്തി.
ജീവിതം മായയുടെ മറവിൽ നിങ്ങുമ്പോൾ
കവിതകളിൽ നിനക്കായ് എഴുന്നിതാ
മനസ്സിലൊരു അഭിമാനമായ്
പൊൻ താരമായ് മാറട്ടെ
വിസ്മയപഥങ്ങളിൽ
ജീ ആർ കവിയൂർ
06 04 2025
(കവിയൂർ പടിഞ്ഞാറ്റുശ്ശേരി
കാവുങ്കൽ ധർമ്മ ശാസ്താ ക്ഷേത്രം ഉത്സവ വേദി 3 ആം ദിവസം )
Comments