കണ്ണനുണ്ണി
കണ്ണനുണ്ണി
കണ്ണനുണ്ണി കാർവർണ്ണ നിറമാർന്ന വദന
കണ്ണിനു കുളിർമ നൽകുന്നു തവ ചാരുരൂപം
കർണ്ണത്തിന് ആനന്ദം പകരുന്നു മുരളീ നാദം
കലരും ഭക്തിയാലേ പാടുന്നേൻ തവ നാമം
വാത്സല്യം തുളുമ്പും ദർശന ഭാഗ്യം മധുരം
വനമാല ധരിച്ചു നിൽക്കും കേശവം
കാദംബരികളാകും തുമ്പികൾ ചുറ്റും
കാളിന്ദിയുടെ തീരത്തു നിന്നു കാണുന്നേൻ
നീലാംബരധാരി! നിത്യം സ്നേഹവാരിധേ
നന്ദയശോദ കൺ മണിയേ ,പരമസുന്ദരാ
സായന്തനം ചൊരിയും ഗോകുലോത്സവമേ
സന്തതം ഹൃത്തിൽ അനുഭൂതി മുരളീരവം.
ജീ ആർ കവിയൂർ
01 04 2025
Comments