അറിയുന്നുണ്ടോ മർത്ത്യാ
അറിയുന്നുണ്ടോ മർത്ത്യാ
വല്ലവിധം ആടിത്തീർന്ന
വേഷങ്ങളനവധിയായ്
വേപഥു പൂണ്ടു ജനമീവിധം
വഴിയേയറിയുന്നുണ്ടോ ആവോ
വേട്ടിതു നിജമാം ജീവിതം
അണയുവാനായ് ഒരുങ്ങും
അഗ്നിച്ചിറകൾക്കു മുന്നിലായ്
ആത്മഹൂതിയായി തീരുന്നു
അവനീയിലനവധിയീ വണ്ണം
ആനയിക്കുന്നു പലതുമറിയാതെ
ആഴി മൂഴിയും അറിയാതെയുണ്ടോ
നിഴലായുണ്ടു പിറവി മുതലര നിമിഷമുണ്ടോ ആയുസ്സ്
അറിവതിനെളുഴുതായി ഒന്നറിയുക
ആറുപടി കടക്കുവാൻ ആവാതെ
അലയുന്നുവല്ലോ മായയാലേ മർത്ത്യൻ
ജീ ആർ കവിയൂർ
23 04 2025
3:20 am
അതെ രാവിലെ എഴുന്നേറ്റു 200 mtr അകലെ ഉള്ള തിരുവല്ല ക്ഷേത്രത്തിൽ പോയി 15 മിൻ്റ് കഥകളി (രുഗ്മിണി സ്വയംവരം) കണ്ട് ചുട്ടി കുത്തുന്ന ഇടത്തും പോയി വീഡിയോ ഏടുത്ത് വീട്ടിൽ ( ഭാര്യ വീട്ടിൽ) വന്നു എല്ലാവരും ഉറക്കം പിന്നെ എഴുതിയത്
Comments