സംയോഗം

സംയോഗം

രാഗ ലയ ഭാവങ്ങളിൽ
അലിയും അനൂപമ 
ലാസ്യ തരംഗിത ലയം
മാനോന്മയം ജീവിത താളം

ഉൾ പുളകമായ് നിറയും
അനർഘ നിമിഷങ്ങൾ 
അനുരാഗ നാടകമോ
ഈ പ്രകൃതിയുടെ നടനമോ

അജ്ഞാന തിമിരാന്ധകാര 
ഗുഹാന്ത്രരങ്ങളിലൊരു നിമിഷം
"വെളിച്ചം കണ്ട ശലഭമായ് മാറി
മിഴിവായി തെളിയുന്നു ദീപ്തി

മൗനം വഴിയായി തീരുമ്പോൾ
നാദമാം സപ്തസ്വരങ്ങളിലേയ്ക്ക്,
നിറവേറുന്നു ശാശ്വത രാഗങ്ങൾ,
നിത്യാനന്ദ മധുര സംഗീതം.

ആയുസ്സ് ഗാനമാകുമ്പോൾ
അകന്നു പോകുന്നു ദുഖങ്ങൾ,
മുരളി സംഗീത സഞ്ചാരത്തിൽ
ജീവാത്മാവ് പരമാത്മാവിൽ വിലയം 

ജീ ആർ കവിയൂർ
04 04 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ