ഏകാന്ത ചിന്തകൾ – 161
ഏകാന്ത ചിന്തകൾ – 161
നിലാവിന്റെ മൌനമോ അതിലെ മാധുര്യമോ
കണ്ണുകൾക്കു മാത്രമല്ല മനസ്സിനുമാണ് അനുഭവം
കാറ്റിന്റെ താളം ചെവികൾ കേൾക്കുന്നില്ലെങ്കിലും
ഹൃദയം അതിന്റെ സംഗീതം പകർത്തുന്നു
പൂവിന്റെ സുഗന്ധം പകലിൽ വിടരുമ്പോൾ
ആനന്ദം ഒരിക്കൽ പോലും കണ്ണിൽ കാണുന്നില്ല
ഒരു കനിവ് വാക്കുകളുടെ മീതെ ഒഴുകുമ്പോൾ
അത് ഹൃദയത്തിൽ മാത്രം തെളിയുന്നു
നിമിഷങ്ങളുടെ മാധുര്യം സ്പർശമല്ല
ഒരാശംസയുടെ താളം കാത്തിരിപ്പ് മാത്രമാണ്
പ്രണയത്തിന്റെ മൂലം വരികളിൽ ഒളിച്ചിരിക്കുന്നു
അതു മനസ്സിലേയ്ക്ക് സ്വയം വഴികാട്ടുന്നു.
ജീ ആർ കവിയൂർ
18 04 2025
Comments