ഏകാന്ത ചിന്തകൾ – 157
ഏകാന്ത ചിന്തകൾ – 157
ബാല്യത്തിൽ ആവിശ്യപ്പെട്ടില്ലെങ്കിലും സ്‌നേഹം ലഭിച്ചിരുന്നു,
വാക്കുകൾക്കുമുമ്പെ ചിരികൾ സമ്മാനമായ് തന്നെയായിരുന്നത്. പിണക്കം.കാട്ടാതെ തന്നെ ഹൃദയം തുറന്നിരുന്നു
ആരോടും ഭയം ഇല്ലാതെയിരുന്ന സുവർണ്ണ കാലം.
യൗവനത്തിൽ സ്നേഹത്തിന് തിരയേണ്ടി വന്നു,
ഹൃദയങ്ങൾ അടച്ചുതുറക്കുന്ന കാത്തിരിപ്പുകളുടെ കാലം.
പ്രതീക്ഷ നിറഞ്ഞ നോക്കുകൾ വഴിയാക്കി യാത്രകൾ,
പിന്തുടർന്നെങ്കിലും പലപ്പോഴും കൈവശം ഇല്ലാതെയാവുന്നു.
വാർദ്ധക്യത്തിൽ ഓർമ്മകളിൽ മാത്രം സ്നേഹത്തിന്റെ കനം,
ഒരു കൈപിടിക്കാനായി കണ്ണുകൾ ഉണരുന്നു.
ശബ്ദമില്ലാതെ ഉള്ളിലെ അഭ്യർത്ഥന മുഴങ്ങി,
ആത്മാവിനു തണലാവാനൊരു ചേർത്തുനില്ക്കൽ മാത്രം.
ജീ ആർ കവിയൂർ
16 04 2025
Comments