നവനീത ചോരാ ശ്രീകൃഷ്ണാ,

നിത്യവും അങ്ങെയെ
പാടീ ഭജിക്കുവാൻ, എൻ
നാവിനു ശുദ്ധിയും ശ്രദ്ധയും
ഉണ്ടാകണേ കൃഷ്ണാ, ദയാനിധേ!

നവനീത ചോരാ ശ്രീകൃഷ്ണാ,
നലമോടെ വിളിക്കുമ്പോൾ കണ്ണാ,
ഗോവർദ്ധന ഗിരിധാരിനേ കൃഷ്ണാ,
കാരുണ്യമെഴുകണേ ഗോപാലാ!

പൈമ്പാലും വെണ്ണയും തിന്ന വായിലായ്,
പ്രപഞ്ചസത്യം കാട്ടി തന്നയമ്മയായ
യശോദയുടെ കരളാളനമേറ്റു മയങ്ങും,
കരിമുകിൽ വർണ്ണനായ് നില്ക്കുന്ന നിൻ.

നറുമൃദു സ്പർശനത്താൽ പാടും
മുരളീതരംഗങ്ങളിൽ ആത്മാവറിഞ്ഞ്,
മോഹനവും കാമ്പോജിയും കേട്ടുനിൽക്കെ,
മനം അമ്പാടിയിലായതുപോലെ തോന്നുന്നു ഭഗവാനെ നാരായണ

ജീ ആർ കവിയൂർ
16 04 2025
01 am

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ