ഏകാന്ത ചിന്തകൾ – 167

ഏകാന്ത ചിന്തകൾ – 167

വാക്കുകൾ നിറയ്ക്കാൻ തൂലിക പിടിച്ചവൻ
ചിന്തകളെ കുറിച്ചു വരികൾ എഴുതുന്നു.
വേദനയിലാഴ്ന്നൊരു ഹൃദയപാളി
അക്ഷരങ്ങളിലായി തീരത്തെത്തി.

ഒരിക്കൽ പ്രണയം പുകഞ്ഞ പദങ്ങൾ
അപ്പോൾ ശബ്ദമില്ലാതെ ഉരുണ്ടൊഴിയുന്നു.
പുതിയ സ്വപ്നങ്ങൾ സുതാര്യമായിരുന്നു,
പക്ഷേ ഹൃദയമറിഞ്ഞില്ല അതിൻ ദു:ഖം.

കണ്ണുനീരും കാഴ്ചയും ചേർന്നപ്പോൾ
പതിച്ച വരികൾ മങ്ങിത്തുടങ്ങി.
പേന കൈവിട്ടു കിടന്നപ്പോൾ പാവം
കടലാസ് മാത്രം ചവറ്റുകുട്ടയിൽ വീണു.

ജീ ആർ കവിയൂർ
21 04 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ