Posts

Showing posts from August, 2022

എന്റെ പ്രിയപ്പെട്ടവളേ

എന്റെ പ്രിയപ്പെട്ടവളേ  എല്ലായിടത്തും മുത്തമിട്ട് ലഹരിയുടെ നുര പതയാൽ ഓർമ്മകളുണർത്തി  നിൻ കുളിരിലും സുഗന്ധത്തിലും മതിമറന്ന് നിൽക്കുമ്പോൾ  എന്ത് സുഖമാണന്നോ ബാല്യകൗമാരങ്ങൾ കടന്നു  ഇന്ന് നരകയറീയിട്ടും നിന്നോട് എന്തു പ്രണയമാണ്  നിന്റെ ചന്ദനത്തിനൻ കുളിരിലും  രാമച്ചത്തിന്റെ ഗന്ധവും  എന്റെ പ്രിയപ്പെട്ടവളേ  രാധാസേ , എന്റെ സോപ്പേ  !! ജീ ആർ കവിയൂർ  31 08 2022  

ചിത്തിര....

ചിത്തിര.... ചിത്തിര പെണ്ണേ ചിങ്കാരി  ചിരി മുത്തുകളാൽ  ചിത്തം കവർന്നില്ലേ .. ചന്ദ്രക്കലയാർന്ന തേങ്ങാ കീറും   ചക്കരയുടെ മധുരവും തന്ന് ചാരത്തണയുവാനടുക്കുമ്പോൾ  ചാമരം വീശി അകലുന്നുവോ  (ചിത്തിര....) ചിന്തി ചിരിക്കും നിന്റെ  ചങ്കിനകത്ത് ആരാരോ  ചിത്തിര പെണ്ണേ ചിങ്കാരി  ചിരി മുത്തുകളാൽ ചിത്തം കവർന്നില്ലേ (ചിത്തിര....) ജീ ആർ കവിയൂർ 31 08 2022

ഓണമാണ് എന്നും

അത്തം കറുത്താലോണം വെളുക്കുമല്ലോ  അത്തിമരക്കൊമ്പിലെ പൂങ്കുയിലോന്ന് പാടി മാവേലി തമ്പുരാൻ വരുമെന്നും അല്ലലെല്ലാമകലുമെന്ന്. അയലെല്ലാമൊരുങ്ങി അഴല്ലാം അകന്നുയെന്ന്  തൊടിയിലെ തുമ്പപ്പൂ ചിരിച്ചു  തുമ്പികൾ പാറിപ്പറന്നു അറപ്പടി മുറ്റത്തു വായ്ത്താരി ഒന്നേ ഒന്നേ രണ്ടേ  രണ്ടേ പറയോക്കെ  വടിച്ചളന്നു  അരകല്ലും തിരിക്കല്ലുമെറ്റുപാടി   അത്തപത്തിനു പൊന്നോണം  ഇന്നാർക്കുമറിയില്ല ഓണക്കളികളും  പാട്ടുമെല്ലാം  വിരലോന്നമർത്തുകിൽ വിളിപ്പുറത്ത് എത്തുമല്ലോ എല്ലാമെല്ലാം . ഓണമാണ് ഓണമാണേ  എന്നുമെന്നും തിരുവോണമാണ്  ഓണമാണേ  ജീ ആർ കവിയൂർ 30 08 2022

കരുതിയ കൽക്കണ്ടം

കരുതിയ കൽക്കണ്ടം  കൽക്കണ്ടം കൊണ്ട് വെച്ചത് കട്ടുതിന്നുന്നതിനല്ലെന്നെറിയാം  കട്ടുറുമ്പേ നിനക്കുള്ള പോലെയല്ലോ കണ്ടും കേട്ടുമറിവതെനിക്ക്  കടിച്ചാൽ നോവും ചുട്ടു നീറും  കണ്ട് തടിക്കു വിനാശത്തിതിനൊരുങ്ങാതെ കവിതയെന്നു കരുതിയെഴുതുന്നിതാ കരുതൽ വേണം പരസ്പരമീയുലകത്തിൽ  ജീ ആർ കവിയൂർ  28 08 2022

നീയും പ്രണയമായി ( ഗസൽ )

നീയും പ്രണയമായി ( ഗസൽ ) അറിയുന്നവരും  അറിയാത്തവരും  തമ്മിലുള്ളൊരു  സംഗമ വേളകളിൽ  ഒരു ഗസൽ രാവ്  അണയാത്ത നിലാവ്  നിഴലുകൾ തമ്മിൽ  ഇണചേരും വീഥിയിൽ  ശ്രുതിയുണർന്നു പാടും  വീചികളാൽ സ്വരരാഗ  വസന്തം തീർത്തു  ഗാലിബിൻെറയും  ഫറസിൻെറയും  മൊഹിമയുടെയും  മെഹഫിലിൽ ഒഴുകുമ്പോൾ  അറിയാതെ ഓർത്തു പോകുന്നു  പ്രിയതേ എൻ തൂലികയിൽ  ഉണരുന്നു നീയും പ്രണയമായി  ജീ ആർ കവിയൂർ  27 08 2022

എൻ്റെ പുലമ്പലുകൾ -91

എൻ്റെ പുലമ്പലുകൾ -91 എന്തിനാണ് ആ വഞ്ചി എന്തിനാണ് അതേ കൃഷിയിടം വേണമെന്നുള്ള ശഠിക്കുന്നത് എന്തിനിയീ പുഴ, അതിൻ്റെ ഒഴുക്ക് വേണം എന്നും നിർബന്ധിക്കുന്നത് എപ്പോൾ കാലാവസ്ഥ മാറുന്നത് എപ്പോൾ പ്രളയം വന്നു ചേരും എപ്പോഴാണ് വഞ്ചിയൊന്നു ഉലയുക എപ്പോഴാണ് ഭ്രമരങ്ങൾ വന്നടുക്കുക നീയെപ്പോഴാണ് ആഗ്രഹിക്കുക എന്തായാലും മാർഗ്ഗമത്ര സുഗമമല്ല ചിലതൊക്കെ ലഭിക്കുമെങ്കിലും കിട്ടുവാനുള്ള പരിശ്രമം തന്നെ വേണം കഷ്ടപ്പാടിൻ്റെ ഉയർച്ച താഴ്ചകൾ കാലാന്തരത്തിലറിയുകയെപ്പോൾ എന്തിനാണ്  അതേ സീമകൾ തന്നെ വേണമെന്ന് എന്തിന് ആ സംസാരസാഗരം തന്നെ വേണമെന്ന് ഒരേ ആകാശം അതെ അനുഭവം തന്നെ വേണമെന്ന്   വരും കൊടുങ്കാറ്റ് ,വന്നീടും കരിമേഘങ്ങൾ വന്നു മൂടും അതേയീ ദേഹം നശിക്കുന്നതാണ് അതിലൂടെ അല്ലോ ധമനികളിൽ രക്തമൊഴുകുന്നത് അതിരുകൾക്കു ഏറെയായി  സീമാപ്രഹരികളുമുണ്ട്  നിശ്ചയമായും വിസ്ഥാരമാർന്നതാണ് ലോകമെങ്കിലും ആധാരമർന്നത് സ്വന്തം ബലമെന്ന  വിചാരം തന്നെ ചിലപ്പോൾ ഊഷര ഭൂമിയിൽ പച്ചിമാറന്ന ഇടവുമുണ്ട് . നിന്നാൽ നിർമ്മിച്ച നിയമങ്ങളും സംഹിതകളെല്ലാം അനുസരിക്കാത്ത എൻ്റെ ദോഷമെന്തെന്നറിയില്ല എന്നിരുന്നാലുമെല്ലാം  അറിഞ്ഞു മുന്നേറുമ്പോൾ അറ...

പദനിസ്വനങ്ങൾ

പദനിസ്വനങ്ങൾ പ്രണയ നിലാവകന്നു പ്രാണൻ തേങ്ങി നിവർന്നു പ്രതീക്ഷകളുടെ മൗനം പ്രഭാതമണയാറായി പുലർകാല വെട്ടം പുഞ്ചിരി തൂകിയ നേരം പൂമഞ്ഞിൻ കണങ്ങൾ പുണർന്നിതു ഇലച്ചാർത്തിൽ പുത്തനുണർവിന്റെ പൊന്നാണത്തുമ്പികൾ പാറി പാറി നടന്നു മെല്ലെ പോയ് പോയ ദിനങ്ങളുടെ ഓർമ്മകളുമ്മ വച്ചു ഓരോന്നായി മനസ്സിൻ ഓരങ്ങളിലായ് സ്വപ്നം ഓമൽ ചിന്തകളുണർത്തി ഓളങ്ങൾ തീർത്തു അകലേ വീണടയും അരുവിയുടെ കുളിരിലവളാകെ മറന്നു കാലിലെ പാദസരവും ചിരിച്ചു

ഉയരട്ടെ ഉന്നതിയിലേക്ക്

ഉയരട്ടെ ഉന്നതിയിലേക്ക്  ധർമ്മാർത്ഥ കാമ മോക്ഷാദികളാൽ  ധന്യമാക്കുകയീ ഭൗതിക ആത്മീയ ജീവിതം  ആർഷ സിദ്ധാന്തങ്ങളിൽ വ്യാപരിതമായി  അനസൂതം വിഹരിക്കട്ടെ മനസ്സെന്ന  മായാ മാരീച മാൻപേടയെത്രയും വീണ്ടും  ലക്ഷ്മണനിൽ നിന്നുമുള്ള രാമനിലേക്കുള്ള ദൂരം  കുറയട്ടെ രായകലട്ടെ പുലരട്ടെ  ഭരിതമായൊരു മാനവികതയാർന്ന ഭരതനാൽ  ഭരിച്ചയീ ഭാരതമിനിയും   ഉണരട്ടെ ഉയരട്ടെ ഉയിർ കൊള്ളട്ടെ  ഉത്തുംഗതയിലേക്ക് പുകഴ് പാടട്ടെ  ഉണ്മയാർന്ന നന്മ പുലരട്ടെ വീണ്ടും  ഉലകനായകനായ് ഗുരുവാകട്ടെ ഭാരതം .. ജീ ആർ കവിയൂർ  23 08 2022

എവിടെപ്പോയി മറഞ്ഞു

എവിടെപ്പോയി മറഞ്ഞു  കണ്ടിട്ടും കാണാതെ  പോയതെന്തേ എൻ കരളിൻെറ ഉള്ളിലിത്തിരി നോവു പകർന്നു നീയങ്ങ് വിരിഞ്ഞു മണം പകർത്തിയപ്പൊഴെക്കും വിഹായിസ്സിൽ നിന്നും ചിറകടിച്ചു പറന്നടുത്തു ചെണ്ടുലച്ചു തണ്ടുലച്ച്  മുകർന്ന്  നുകർന്ന്  മിണ്ടാട്ടം മറന്ന് മൗനത്തിൻ പുഞ്ചിരി പടർത്തി  കനവിലെ വർണ്ണങ്ങളിൽ ചാലിച്ചു ചാലിച്ചു  മനവിരുതാൽ അക്ഷരനോവിൻ കുമിളയുടച്ച് കവിത പകർത്തിയങ്ങ് ആലോലമാടി ഉറക്കി ഉണർത്തി നിനവോളമെത്തിയ നേരത്ത്  നീയെവിടെയോ പോയി മറഞ്ഞുവോ ജീ ആർ കവിയൂർ  24 08 2022  

അറിയുക വെണ്മയേ

അറിയുക വെണ്മയേ എത്രമേലുദാത്തമെന്നോർക്കവേ ഹ്രസ്വമായി മാറുന്നൊരൂ ജീവിതമേ  അറിഞ്ഞുകൊൾക അറിയാത്ത മാനവരെ  ആഴിയുമരുകു ചേർന്നു വന്നുപോകും കരയുടെ മാനസത്തേ കണ്ടയറിയുമോ ഒന്നുകൊണ്ട് അറിയുമോ നിങ്ങളൊക്കെ  സാഗരം കടന്ന് കട്ടുകൊണ്ടു പോയെന്ന പ്രവർത്തിയാലെ സീതത്തിൽ നിന്നും  കണ്ടെടുത്തയവൾ സർവ്വംസഹക്കുള്ളിലേക്കു മറയേണ്ടി വന്നത്  അവൾ സ്ത്രീയെന്ന തീക്കു ശുദ്ധി നേടിയിട്ടും  നേടാതെ പോയല്ലോ ജനമനസ്സുകളിൽ  അപമാനത്തിന്റെ പാപക്കറയാൽ  വേദനകൊണ്ട് സരയൂവിലോടുങ്ങിയത് അയോദ്ധ്യയാം യുദ്ധമില്ലാത്ത ഇടതു വന്നിരുന്നു മുൾമുനയിലിരുന്നു  രാജ്യം ഭാരമായി തോന്നിക്കുവാൻ  കാരണമാക്കിയ ജനതതിയേ  രായകയറ്റുക രാമന്റെ അയന മറിഞ്ഞ്  രാമായണത്തെയറിഞു മുന്നേറുകയെന്ന സത്യം പലവുരു ചർവ്വിതചർവ്വണം നടത്തിയിട്ടും പല മനസ്സുകളിലുമീ  ഉണ്മയെ അറിയാതെ വെണ്മയെറിയാതെ  ഇരുട്ടിൽ അലയുന്നു വല്ലോം കഷ്ടം  ജീ ആർ കവിയൂർ  21 08 2022

നീയൊന്ന് അടങ്ങ് അടങ്ങ്

ഹരി ഹരി നാമസങ്കീർത്തനം പാടാം  മനമേ നീയൊന്ന് അടങ്ങ് അടങ്ങ്  ഘോര വിഷമാർന്ന കാളിയൻെറ ഫണത്തിലേറി നൃത്തമാടിയ കണ്ണന്റെ  കളിയും ചിരിയും കണ്ടു ഗോകുലത്തിൻ ആനന്ദ ഗീതികൾ പാടാം വീണ്ടും വീണ്ടും  ഹരി ഹരി നാമസങ്കീർത്തനം പാടാം  മനമേ നീയൊന്ന് അടങ്ങ് അടങ്ങ്  മദഗജമതു വന്നിതൂ കംസന്റെ  മസ്തകത്തിങ്കൽ ചവിട്ടേറ്റു ചരിഞ്ഞതും  മുസലങ്ങളാലടുത്ത മല്ലന്മാരെ മണ്ണുകപ്പിച്ചിതു പുഞ്ചിരിയാലെ കണ്ണൻ  ഹരി ഹരി നാമസങ്കീർത്തനം പാടാം  മനമേ നീയൊന്നങ്ങ് അടങ്ങ് അടങ്ങ്  ഇന്ദ്രനുടെ ഗർവ്വ് ഏറികുതിച്ചപ്പോൾ  ഗോവർദ്ധനം ഉയർത്തി നീയൊന്നടങ്കം ഗോകുലത്തെ കുടക്കീഴിലാക്കി രക്ഷിച്ചില്ലേ  ഗോവിന്ദാ ഗോപാലാ നാരായണാ ..  ഹരി ഹരി നാമസങ്കീർത്തനം പാടാം  മനമേ നീയൊന്ന് അടങ്ങ് അടങ്ങ്  നിത്യവും നിൻ നാമം പാടിഭജിപ്പവർക്ക് നിത്യശാന്തിയാലെ മോക്ഷപദം നൽകുവോനെ നാരായണ ഹരേ നാരായണ  നാരായണ ഹരേ നാരായണ  ഹരി ഹരി നാമ സങ്കീർത്തനം പാടാം  മനമേ നീയൊന്നങ്ങ് അടങ്ങ് അടങ്ങ്  ജീ ആർ കവിയൂർ  20 08 2022 

ശ്രീകൃഷ്ണ ദർശനാനന്ദം

ശ്രീകൃഷ്ണ ദർശനാനന്ദം ചിന്താമണികളുണ്ടാവട്ടെ    ചന്തമുള്ള ചിന്തകളുണരട്ടെ  ചിന്തേരിട്ട ആവണിപ്പലക പോൽ ചാഞ്ചാട്ടമില്ലാതെയാവട്ടെ ചിത്തം കുറുമ്പുകാട്ടിയൊരു കണ്ണനെ  കുറൂരമ്മ കരിക്കലം കൊണ്ടു  മൂടിയതറിഞ്ഞ് വില്വമംഗലം  കരംകൊണ്ടു തുടച്ചു വൃത്തിയാക്കിയ പുറംകരം കൊണ്ടുയകറ്റിയതിനാൽ   അനന്തൻ കാട് തേടി പോയോരു അനന്തരം  ആനന്ദ ചിത്തനായ് മാറിയോരു   ആത്മ ചൈതന്യത്തെയറിയുവാൻ അവിടുത്തെ കാരുണ്യമല്ലാതെ വേറെയെന്ത്  കണ്ടും കൊണ്ടും മനക്കണ്ണാൽ  കരുതി ഭജിക്കുക കണ്ണനെ  കരിമുകിൽ വർണ്ണനെ  കണ്ടോരു വില്വമംഗലത്താലല്ലോ കണ്ടും കൊണ്ടുമറിഞ്ഞ മന്നൻ   മാനദേവൻ ഇലഞ്ഞിത്തറ ചുവട്ടിലായ് കൺ നിറയെ കണ്ടു കരംചേർത്തണക്കുവാൻ കഴിയാത്തൊരനന്തരം കൈവന്ന പീലി തുണ്ട്  കിട്ടിയതു മുതലെഴുതി കൃഷ്ണനാട്ടം  കളിയിതു  തുടരുന്നുയിന്നും നടയിലായ് കണ്ണാ നിൻ ലീലകളപാരമന്നതുമറിയുന്നേൻ കലികാലത്തും നീ കാട്ടിത്തരുന്നുവല്ലോ കണ്ണാ    ജീ ആർ കവിയൂർ  19 08 2022

മേഹഫിൽ തീർക്കുന്നുവല്ലോ (ഗസൽ)

 മേഹഫിൽ തീർക്കുന്നുവല്ലോ  (ഗസൽ) നിൻ കടക്കണിൽ വിരിയും    സൗഗന്ധികം പുഷ്പം കണ്ട്  വരിവണ്ടിൻ മാനസനായി മാറുന്നുവല്ലോ പ്രിയതെ നിൻ പുഞ്ചിരി നിലാവിൽ എല്ലാം മറന്നങ്ങു നിൽക്കും നേരം ഞാനറിയാതെ എൻ വിരൽ തുമ്പിൽ  കിനിയുന്നു പ്രണയാക്ഷരത്തിൻ തേൻ മധുരം ആവില്ല മറക്കാനാവില്ല നിന്നെക്കുറിച്ചുളള ഓർമ്മകളുടെ മുന്തിരി തോപ്പിൽ കനവ് കണ്ട് ഉണരുന്നു ഓമലെ ദിനങ്ങൾ വിരഹത്തിൻ നോവിൽ ഋതു വസന്തങ്ങായി പൊഴിഞ്ഞു പോകുമ്പോൾ നീ ഒരു മേഘമൽഹാറിൻ രാഗം  മനസ്സിൽ തത്തി കളിക്കുന്നു തനിയാവർത്തനം പോലെ  ഗസലിൻ വീചികൾ നിറയുന്നു ഉള്ളകമാകെ ഒരു മേഹഫിൽ തീർക്കുന്നുവല്ലോ സഖി മേഹഫിൽ തീർക്കുന്നുവല്ലോ സഖി ജീ ആർ കവിയൂർ 06 08 2022

ഗ്രാമീണ വായനശാലകൾ (ഗദ്യ കവിത )

ഗ്രാമീണ വായനശാലകൾ (ഗദ്യ കവിത) I. തമസ്സിൽ നിന്നും വെളിച്ചം തേടി  മനസ്സു മദിച്ചു തുടങ്ങിയപ്പോൾ  ചിന്തകൾ ചന്തി ഉറപ്പിച്ചപ്പോൾ  എവിടെയാ വായനശാലയിൽ നിന്നും  വാക്കുകളും വാചകങ്ങളും രുപപ്പെട്ടു  ആശയവിനിമയ ആഗ്രഹങ്ങൾ  ലിപി തേടി കോറിയിട്ടു ഗുഹാ ബിത്തികളിലവസാനം  II. നാവുകളിലൂടെ നാവുകളിലേക്ക്  കാതുകളിൽ നിന്ന് കാതുകളിലേക്കും താളിയോലകളിൽ നാരായം ചലിപ്പിച്ച്  പൂവിൻ ചാറു കൊണ്ട് വായിച്ചെടുത്തു... 3. മസ്തകത്തിൽ ഉള്ളവമെല്ലെ  പേപ്പറസ്സുകളിലൂടെ   മഷി പുരട്ടി കുറിച്ചു തുടങ്ങിയവ അച്ചടിമഷി പുരണ്ട പുസ്തകങ്ങളായി  സമാഹാരങ്ങളായ് മാറിയത്  സമാധാന ചിന്തകളാൽ ഗ്രന്ഥപ്പുരകൾ തീർത്തുവച്ചു  4. പിച്ചവെച്ച വായനമെല്ലേ അറിഞ്ഞു  പെണ്ണാലെ ചത്തതും മണ്ണാലെ ചത്തതും  പഞ്ചതന്ത്രങ്ങളിലൂടെ വിക്രമാദിത്യനും വേതാളവുമായി മാറി  ആയിരം രാവും കടന്ന്  "ഒരു  ദേശത്തിന്റെ കഥയും 'പറഞ്ഞു "വീണപൂവും.." "കളിയച്ചനും" "ഇന്ന് ഞാൻ നാളെ നീ"യിലൂടെ കൊട്ടാരത്തിൽ ശങ്കുണ്ണിപറഞ്ഞു  വച്ച ഇതിഹാസങ്ങളറിഞ്ഞു മൗന വാകമീകങ്ങളുടച്ചു പുഴുവിൽ നിന്നും ശലഭമായി പറന്നുയർന്നപ്പ...

ഇറങ്ങി പോകട്ടെ ..

ഒന്നു പെയ്തു നോക്കുക  കാലവർഷം പോൽ  വീണു ചിതറി തെറിക്കുന്നത് ഒരു രസമായി തോന്നും ചിതറട്ടെ തകരട്ടെ ഒക്കെ നെഞ്ചിനുള്ളിൽ എത്രനാളിങ്ങനെ  കെട്ടി നിർത്തുന്നതുമൊരു ശിക്ഷയല്ലോ കൊത്തിപെറുക്കി കൂട്ടിയ കൂട്ടിൽ എത്രനാളയിനങനെ ചിറകൊതിക്കി പറക്കാനാവാതെ കഴിയുക  മാനം കാണാതെയൊന്നും മൊഴിയാതെ കൊണ്ട് വന്നതുമില്ല പോകുമ്പോൾ കൊണ്ട് പോകുവാനുമില്ല പിന്നയോ മൗനം ഗ്രസിച്ചു  നാവിൽ മധുരം കയിപ്പിനോട് പ്രണയം ഭാവിച്ചു മണം പിടിച്ച് നടന്നുത് മിച്ചം എങ്ങും ഇരുളിൻ്റെ വെളിച്ചം   മാറി മറഞ്ഞു ഒരു ലഘവാവസ്ഥ വെല്ലാത്തൊരു  അനുഭൂതി  അനുഭവസ്ഥർ പറയട്ടെ  . ഒരു കാതിൽ കേട്ട് മറു കാതിലുടെ ഇറങ്ങി പോകട്ടെ ..   ജീ ആർ കവിയൂർ I7 o8 2022     

നാരായണ ഹരി നാരായണ

നാരായണ നാരായണ നാരായണ  ഹരി നാരായണ ഹരിനാരായണാ നാവേ നാവേ നീയെന്തിനു  നോവിൻ ഗീതികളു തീർക്കുന്നു നാളുകളായി ജപിക്കുന്നതൊക്കേ നിൻ കാൽതള നാദത്തിൻ ധ്വനിയാലെ  നാരായണ നാരായണ നാരായണ  ഹരി നാരായണ ഹരിനാരായണാ  അനന്തമാം ദുഃഖത്തിൽ നിന്നും  അകതാരിലാനന്ദം പകർന്നു നീ  അനന്തശായി നിൻകൃപക്കിയായ്  വലംവച്ചു തൊഴുതുമടങ്ങുന്നേരം   നാരായണ നാരായണ നാരായണ  ഹരി നാരായണ ഹരിനാരായണാ അറിയുന്നു നീ ഗുരുപവനെശ്വരനും  വാതാലേയേശ്വരനും ദ്വാരകാദീശനും  വാതാദി ദോഷമകറ്റുന്നതും വാഞ്ചിത  ദുരിദങ്ങൾക്കു ശാന്തി  പകരും  വൈകുണ്ഠ വാസിയും നീ തന്നെയല്ലോ നാരായണ നാരായണ നാരായണ  ഹരി നാരായണ ഹരിനാരായണാ ജീ ആർ കവിയൂർ  13 08 2022

തൽക്ഷണം മൗനം

തൽക്ഷണം മൗനം കടലാസും പേനയും തമ്മിലൊരു കർഷണം തൽക്ഷണമെഴുതെണം ദൃഷ്ടിയിൽ കാണ്മതൊക്കെ മസ്തിഷ്ക്കത്തിലുള്ളതൊക്കെ ഭക്ഷണമായ് തീർന്നുവല്ലോ ഇനിയെന്തു ഭാഷണം ഭൂഷണമായത് മൗനമല്ലോ വിലക്ഷണം കെട്ടത് മനസ്സല്ലോ വൃത്തവും അലങ്കാരവും  ലക്ഷണവുമറിയില്ല വൃത്തിയായ് എഴുതണമെന്നുണ്ട് അക്ഷരങ്ങളറിയില്ല പലവട്ടം പ്രദിക്ഷണം വച്ചു പൂർവസൂരികളുടെ വാക്കും വരികളിലൂടെയും ഇനിവേണ്ട വിമർശനങ്ങൾ മർശനമല്ലോ അനിവാര്യം. ജീ ആർ കവിയൂർ 11 08 2022

നീയില്ലാതെ

നീയില്ലാതെ  പിച്ചവെച്ചു നടന്നപ്പോഴും  ഇന്ന് പല്ലില്ലാത്തപ്പോഴും  സന്തോഷ സന്താപങ്ങളിലും  കൂട്ടുകാരോടൊപ്പവുമുളള സ്നേഹ വിരുന്നുകളിലും  പെണ്ണു കാണുന്നയിടത്തും  നിൻ സാന്നിധ്യങ്ങളുണ്ടായിരുന്നു  മരണാനന്തര ചടങ്ങുകളിലും നിന്നെ കണ്ടറിഞ്ഞിരുന്നു  നിത്യ ഉൽപ്പന്നങ്ങളുടെ വിലകളെറുമ്പോഴും മനുഷ്യന്റെ വില ഇറങ്ങുമ്പോഴും   ഒപ്പം നിൽക്കും നീയല്ലോ  മധുരം വിതറും ജീവിതങ്ങളിൽ  സന്തതസഹചാരിയാം  "പാർലേ ജീ " എന്റെ ബിസ്ക്കറ്റേ ജീ ആർ കവിയൂർ 09 08 2022

നിൻ മൗനം

നിൻ മൗനവും വിജനമായ പാത  ഞാനുമെൻ ചിന്തകളും  അലർച്ചയായി മാറുന്നുവോ  സായന്തന മഴയാൽ  നഗ്നമാക്കി പാതയെ  ആഗ്രഹങ്ങളുടെ ഒളിച്ചുകളി   ആദ്യ തെറ്റ് എന്നെ ഏറെ  അസ്വസ്ഥനാക്കുന്നു എന്നാൽ  അവസാനമത് എന്നെ സ്വതന്ത്രനാക്കുന്നു    നീയെന്ന മൗനമെന്നെ ആഗ്രസിക്കുന്നുവല്ലോ  ഇനി എഴുത്തിന്റെ തുമ്പൊടിഞ്ഞുവോ ! വാർന്നൊഴുകി നീലരക്തം  ജീആർകവിയൂർ  09 08 2022

മിണ്ടാട്ടം മുട്ടിയല്ലോ ..?!!

മിണ്ടാട്ടം മുട്ടിയല്ലോ ..?!! കണ്ണാടിയെന്തിയേ  കണ്ണിൽ ഉണ്ടല്ലോച്ഛാ  കണ്ടതൊന്നും  സത്യമല്ലായെന്നുണ്ടോ  എടാ ഞാൻ മകനായിട്ടാണ്  അച്ഛനായത് ! എന്നെ ഇനി കൊച്ചായി  കാണാൻ ആണോ ഭാവം!!  അല്ലയച്ഛാ  ഇഛയൊക്കെ  തീരുന്നില്ലല്ലോ .. മച്ചിൻ പുറത്ത് ഉള്ളതും  പത്തായത്തിലുള്ളതും  കുത്തി തീരുമ്പോൾ  പിന്നെ കത്തി തീരുമ്പോളെല്ലാം തീരില്ലേ  ഇനി ഇങ്ങനെയന്തിനു  കുത്തി നോവിക്കുന്നു  കുത്തിയാൽ ഇനി  പല്ലിനിടയിൽ ചോര പൊടിക്കും  ഇനിയെന്താ മിണ്ടാനാ മിണ്ടിയതൊക്കെ  മിണ്ടാട്ടം മുട്ടിയല്ലോ ..?!! ജീ ആർ കവിയൂർ  07 08 2022

അരികിലെത്താൻ (ഗസൽ)

അരികിലെത്താൻ (ഗസൽ) അറിയാതെ നീയെന്നും  അകതാരിൽ അണക്കുന്നു  അരികിലെത്താനായ് അതിയായി ആഗ്രഹിക്കുന്നു  അന്നു കണ്ട നിൻ വാലിട്ട്  എഴുതിയ മിഴിയഴകും  മാടിയൊതുക്കി മുട്ടോളം  എത്തി നിൽക്കും കാർകൂന്തലും (അറിയാതെ നീയെന്നും ...) മുല്ലപ്പൂ പുഞ്ചിരിയിന്നും   മായാതെ നിൽക്കുന്നു  മനസ്സിൻ കോണിലായ് മത്താപ്പൂത്തിരിയായ് മിന്നുന്നു  (അറിയാതെ നീയെന്നും ...) നീയിന്നും നൽകുന്ന ലഹരിയാലെൻ തൂലികയിൽ ഭാവനയാൽ തീർക്കുന്ന പ്രണയാക്ഷര നോവുകൾ അറിയാതെ നീയെന്നും  അകതാരിൽ അണക്കുന്നു  അരികിലെത്താനായ് അതിയായി ആഗ്രഹിക്കുന്നു  ജീ ആർ കവിയൂർ 02 08 2022

ഇന്നുമുണ്ടല്ലോ പ്രിയതേ

ഇന്നുമുണ്ടല്ലോ പ്രിയതേ നിഴലാർന്ന നിലാവും  നിന്നോർമ്മകളും വിരഹാർദ്രമാക്കുന്നുവല്ലോ വീശിയകന്ന കാറ്റിനും രാമുല്ല മണം പകരുന്നതും  നിൻ മണമായിരുന്നുവല്ലോ സഖീ  വഴി പിരിയും നേരത്ത്  നീ തന്നയകന്ന പുഞ്ചിരിപ്പൂ  ഇന്നും മായാതെയെന്നോടൊപ്പമുണ്ടല്ലോ ഇന്നുമെന്നോടൊപ്പമുണ്ടല്ലോ നീ പ്രിയതേ !! ജീ ആർ കവിയൂർ  31 07 2022

മുക്തിയെ ലഭിപ്പാൻ

മുക്തിയെ ലഭിപ്പാൻ സമന്ത പഞ്ചകത്തിൽ  ശ്രീകൃഷ്ണനും പരിവാരങ്ങളും  ഗ്രഹണത്തിൽ നിന്നും  മോചനം ലഭിക്കാൻ  മുങ്ങി കുളിക്കുവാ- നെത്തുമെന്നറിഞ്ഞു  ഗോവിന്ദനെയൊരു നോക്കുകാണാൻ  ഗോപികളായ ഗോപികളൊക്കെ  എത്തി വൃന്ദാവനത്തിൽ നിന്നും  ഏറെ നാളുകൾക്കു ശേഷവർ  കണ്ണുകളിലൂടെ കണ്ണനെ കണ്ടു  നെഞ്ചിലേറ്റി ആലിംഗനം ചെയ്തു  തൃഷ്ണയകറ്റി കൃഷ്ണനിൽ ലയിച്ചു ഈയഞ്ചു കുളത്തിൽ മുങ്ങി  നിവർന്നാൽ ലഭിക്കും  മുക്തിക്കു വഴിയൊരുങ്ങുമെന്ന് ഇരുപത്തിയൊന്നു പ്രാവശ്യം  ക്ഷത്രീയ നിഗ്രഹം കഴിഞ്ഞ ഭാർഗ്ഗവരാമനുമറിഞ്ഞിരുന്നിടമല്ലോ മഹാഭാരതയുദ്ധം നടന്നൊരു  കുരുക്ഷേത്രത്തിലെ സമന്തപഞ്ചകം  ജീ ആർ കവിയൂർ  01 08 2022

അറിഞ്ഞു

അറിഞ്ഞു  ഋഷിമൂകാചലത്തിലേ മൗനമുഖരിതമാം  നിമിഷങ്ങൾക്കാകെ    മനംപുരട്ടൽ  തികട്ടി വന്ന ചിന്തകൾ  ചിന്തേര് തേടിനടന്നു  ഞാനാര് എവിടെ നിന്നും വന്നു  എവിടേക്ക് ഈ യാത്ര  അവസാനം വിചാരങ്ങളുടെ  കരിന്തിരി കത്തിയണഞ്ഞു  എന്നിലേക്ക് എന്നിലേക്ക്  ആഴ്ന്നിറങ്ങിയ മൗനത്തെയറിഞ്ഞു  ജീ ആർ കവിയൂർ  31 07 2022