വിരഹ ഋതു

വിരഹ ഋതു

ഇന്നലെയോ മിനിഞ്ഞാന്നോ
തമ്മിലകന്നിട്ടിയിങ്ങിനെയെങ്ങിനെ
കഴിയുമീവിധം നാളെകളിലായ്
മരണം വരാതെ ഇരിക്കട്ടെ 
നിന്നോർമ്മകളാലീ നീളും 
വിരിഹത്തിൻ ഇരുളിമയിൽ 
വേദനയോടെ  പ്രിയതേ

താങ്ങുവാനാവുന്നില്ല നീയല്ലാതെ 
നാലു നാൾ കഴിഞ്ഞോരോർമ്മകൾ
ഹോ !! എന്തൊരു വേർപാട് 
ചുണ്ടുൽ വിരിഞ്ഞോരോർമ്മ

ഈണങ്ങളായി താളങ്ങളായി
കണ്ണിൽ പ്രണയാശ്രുവിനു
മധുരമോ ഉപ്പോയറിയില്ല
നീ അരികിലില്ല എന്നൊന്നുമേ 
മറവിയുടെ ചെപ്പിൽ
ഒളിക്കാനാവുന്നില്ല പ്രിയതേ
വസന്തവും ശിശിരവും വന്നകന്നു

നിൻ ഹൃദയത്താൽ എൻ
ഹൃദയത്തിന് ചില്ലുവാതിലുകൾ
തകർത്തില്ലേ , ആളി കത്തുന്നു
എന്നിൽ വിരഹത്തിൻ തീക്കനൽ
പ്രണയത്തിൻ വൻമതിൽ ചാടി
നിന്നരികിൽ എത്താനാവാതെ
ഇങ്ങിനെ അലയുന്നു പ്രിയതേ 

വെയിൽ പെയ്തു പ്രണയത്തിൻ
നിന്നോർമ്മകളൾ വിരിയും
പൂത്തോട്ടങ്ങൾ കരിഞ്ഞു 
കിളി കൂടുവിട്ടു പറന്നെങ്ങോ
കുയിലിൽ പാട്ടിലും വിരഹരാഗം
മരണം വരാതെ ഇരിക്കട്ടെ 
നിന്നോർമ്മകളാലീ നീളും 
വിരിഹത്തിൻ ഇരുളിമയിൽ 
വേദനയോടെ  പ്രിയതേ

ജീ ആർ കവിയൂർ
23 11 2021




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “