അഭൗമ പ്രകാശമേ

അഭൗമ പ്രകാശമേ

അൻമ്പേഴും അമ്പാടി കണ്ണനെ കാണുവാൻ
അമ്പലപ്പുഴക്കു ഞാൻ വന്നീടുമ്പോൾ
അഴകേഴും നിൻ രൂപം കണ്ടു തൊഴും നേരം
അരികത്തു വന്നു നിൽക്കും ഗോപി ജനങ്ങളെ
അറിയാതെ നോക്കിയപ്പോൾ എല്ലായിടത്തും 
അവിടുത്തെ മോഹന രൂപം തന്നെ കാണ്മു 

ആരും കാണാതെ നിൻ രൂപം വീണ്ടും 
അണയുന്നു എൻ അന്തികേ കണ്ടു  
അങ്ങു ഗുരുവായൂർ നടയിലായി
ആരോമലായി മഞ്ഞപട്ടാമ്പരം ചുറ്റി
അരമണി കിങ്ങിണി തരിവളകിലുക്കി
അൻമ്പോറ്റിയാം പൈതലായ് ഭഗവാനെ..

മധുര തൻമധുരമേ മായാപ്രപഞ്ചമേ
മനസ്സിൽ തെളിഞ്ഞു നീ മധുരയിൽ
മധുസൂദനാ മന്മോഹനാ മുരാരേ
മായം കളഞ്ഞെൻ ഉള്ളം തെളിച്ചുവല്ലോ
മതമാത്സര്യങ്ങൾ വെടിഞ്ഞു ഞാൻ
മധുരയിലെ ദ്വാരകാദീശനെ കണ്ടു തൊഴുതേൻ..

അപ്പോൾ നീ കൈയാട്ടി വിളിച്ചങ് എന്നെ
അകലെയുള്ള ദ്വാരകയിലേക്ക് നയിച്ചില്ലോ
അവിടെ കടലിൽ നടുവിൽ നിൻ സാന്നിദ്ധ്യം
അറിയിച്ചു നീ എനിക്ക് ദർശനം തന്നിട്ടുമ്പോൾ
അറിഞ്ഞു ഈരേഴു പതിനാലു ലോകത്തിലും അഭൗമം ദീപ പ്രകാശം ചൊരിയുന്നത് നീതന്നെ

ജീ ആർ കവിയൂർ
20 11 2021






    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “