ശരണം ശരവണനെ

ശരണം ശരവണനെ
----------------------------------

ഹരോ ഹര പാടി 
അശരണരാം  ഞങ്ങൾ
ശരവണനെ നിന്നെ തേടി 
പഴമലർ തേൻ ശർക്കര 
  നൈവേദ്യത്തോടെ  
പഴനിക്ക് വരുന്നേൻ

ആയിരത്തൊന്നു പടിമേൽ ഇരിക്കും 
ആശ്രിതവത്സലനേ
അവിടുന്ന് അകറ്റണേ
അകതാരിലുള്ള ദുഃഖമെല്ലാം 

മയിലേറി വന്നു നീ 
മാമയിലമരും
വള്ളി മണവാളാ നിൻ
വല്ലഭത്താലെങ്കളേ 
വല്ലവിധവും കാത്തിടണേ 

ആഴിയും ഊഴിയുമൊക്കെയളന്നു
ആറുപടി കടന്നവനേ 
അറുമുഖനേ ഗജമുഖ സോദരനെ 
അഴിക്കുക നീ സംസാര ദുഃഖങ്ങളോക്കെ 

ശിവശക്തി മകനേ 
ശരവണനെ നിന്നെ
 ഭജിപ്പവർക്കു 
ശിവമകന്നു ശവമാകുവോളം
ശരണം നീ മാത്രം ഭഗവാനെ 

ഹരോ ഹര പാടി 
അശരണരാം  ഞങ്ങൾ
ശരവണനെ നിന്നെ തേടി 
പഴമലർ തേൻ ശർക്കര 
  നൈവേദ്യത്തോടെ  
പഴനിക്ക് വരുന്നേൻ


ജീ ആർ കവിയൂർ 
14 11 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “