കലാലയ തണൽ ജോതി
കലാലയ തണൽ ജോതി
സൗഹൃദം പൂത്ത വാടിയിലിന്നലെ
കണ്ടുമറന്ന പൂത്തുമ്പികളെ കണ്ടു
മനസ്സൊരു വാസന്ത ചന്ദ്രികയിലലിഞ്ഞു മറവിചെപ്പിൽ നിന്നൊരോന്നും
കോറിയെടുത്തു ഞാൻ അക്ഷരമാലയാൽ കോർത്തമുത്തുകളൊരു പോലെയുള്ള
ഉടയാട കളിട്ടു പാറിനടന്ന ആ നല്ല നാളുകൾ
പറയാതെ പറയിപ്പിച്ച കൂട്ടുകാരികൾ
പഴയ കഥകളൊരോന്നും പറഞ്ഞു ചിരിച്ച് ഏടുകളിലറിയാതെ മറന്നു നിന്ന നേരം
എൻ സംസാരദുഃഖം ദുരിതങ്ങളൊക്കെ
എവിടെയോ പോയി മറഞ്ഞു മറഞ്ഞുവല്ലോ
എത്ര പറഞ്ഞാലും തീരാത്ത
മധുര നോവായി മാറിയല്ലോ
കോരി ചൊരിയും മഴയെത്തുമോർമ്മ
മങ്ങാ വെയിലിൽ നിന്നു ഞാൻ
ജി ആർ കവിയൂർ
14 11 2021
Assumption ജ്യോതി ഹോസ്റ്റൽ 1984 -1989 വർഷ റീയൂണിയൻ കഴിഞ്ഞു വന്ന കൂട്ടുകാരിക്ക് വേണ്ടി എഴുതിയത്
Comments