ഓർമ്മയിലെ വസന്തം

ഓർമ്മയിലെ വസന്തം 
രചന ആലാപനം 
ജീ ആർ കവിയൂർ

ഒരു നാളും പിരിയാത്തോരു 
ഓർമ്മകളുടെ നടുവിലായ്
ഓമലേ നിൻ മുഖമെന്നിൽ 
ഓടിയെത്തുന്നു എൻബാല്യത്തിലായി 

ഒരുമാത്രയൊന്നു കാണുവാനാശിച്ചു 
ഒന്നുരിയാടി അടുത്ത ഇരിക്കുവാൻ 
ഇഴപിരിയുമി ജന്മ ദുഃഖങ്ങളാൽ 
ഇനിയീ ജന്മത്തിലാശയടങ്ങുമോ ചിതയോളം 

അറിയില്ല നീയെൻ അക്ഷര ചിമിഴിലായ് അണയാത്ത മോഹത്തിൻ അവസാനവാക്കായ് തീരുമോ 
അഴിയാത്ത മറവിയുടെ പ്രണയ നോവേ..!!

08 11 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “