ദശാവതാരം
ദശാവതാരം
മതമത്സരാദികളൊക്കെ
മനസ്സിൽ നിന്നുമകറ്റി
മണമൂറും ചിന്തകളെന്നിൽ
മത്സ്യാവതാര രൂപമെടുത്തവനേ തുണ
കുടില് ചിന്തകളൊക്കെ
കുടി കൊള്ളാതിരിക്കാൻ
കൂടെ ഉണ്ടാവണേ നിൻ നാമം
കൂർമ്മാവതാരനേ ഭഗവാനേ
വന്നു വരമായി തന്നീടുക
വഴി തടസ്സങ്ങളൊക്കെയകറ്റി
വരിക വരിക ഉള്ളം കുളിർക്കട്ടെ
വരാഹമൂർത്തേ കൈതൊഴുന്നേൻ
നരനായ് പിറന്നു ഞാനീ
നാരത്തിലയനം ചെയ്യും
നാരായണ നാമത്താൽ മുഴുകുമ്പോൾ
നരസിംഹമൂർത്തിയായി വന്നു കാത്തുകൊള്ളണേ
വെറുപ്പിൻ ലോകത്തുനിന്നും
വെറുതെ ചിന്തകൾ മുഴുകാതെ
വേണുവൂതും നിൻ രൂപം മാത്രം മനസ്സിൽ
വാമനാവതാരനായനിന്നെ തൊഴുന്നേൻ ഭഗവാനെ
പരശതം പാഴ് ചിന്തകളാൽ
പരിഹാസ്യനായി മാറാതെ ഞാനെന്ന പരിവേഷമില്ലാതെ പരംപൊരുളാം
പരശുരാമാ നിന്നെ പരിചോടുവണങ്ങുന്നേൻ
ശ്രീയെഴും നിൻ ചിന്തകളാൽ
ശ്രീമാനായി വാഴ്ക നിത്യമെൻ
ശ്രീയായി വിളങ്ങുക ഉള്ളത്തിലായ്
ശ്രീരാമ രാമ തുണയ്ക്കുക നിതൃം
ബലമുള്ളനിൻ കരങ്ങളാൽ
ദുർബലരാം ഞങ്ങളെ നീ
ഞാനെന്നും നീയെന്നുമുള്ള ഭാവത്തിൽ
നിന്നും
ബലരാമ അവതാരമേ കരകറ്റണേ
മധുര തൻ മധുരമേ
മായാ പ്രപഞ്ചമേ നീ
മനതാരിൽ വന്നു നിത്യം മരുവുക
മുരളീധരാ ഗീതാഗോവിന്ദ പാദം തൊഴുന്നേൻ
കാലത്തിൻ കോലായിൽ
കരിമലകയറ്റും നിൻ
കാരുണ്യത്താളെങ്കളേ
കലിയായി വന്നു കാക്കുക ഭഗവാനേ
പത്ത് അവതാരങ്ങൾ നിത്യം
പാരായണം ചെയ്യൂം ഞങ്ങളുടെ
പിത്ത വാതക കഫ ദോഷങ്ങളകറ്റി പുലർത്തുക ഭക്തവത്സലാ ഭഗവാനെ
ജി ആർ കവിയൂർ
29 11 2021
Comments