ശരണം ശരണം
ശരണം ശരണം
ശരണമന്ത്രങ്ങൾക്കു
ശക്തിപകരും
ശരവണ സഹോദരനെ
ശരണം ശരണം ശരണം
ചിന്മുദ്രാംഗിതനായ്
യോഗനിദ്രയിലമരും
ചിന്മയനേ നിൻ
കര ചരണങ്ങളിലഭയമാകാൻ
മാലയിട്ടു വൃതം നോറ്റ
മാമലയേറാൻ
മനസ്സു തുടിക്കുന്നു
ശരണം ശരണം ശരണം
ഓം സ്വാമി നിന്റെ കത്തോ ഓം
ഓം അയ്യപ്പൻ എന്റെ അകത്തോ ഓം
തിന്തകത്തോം പാടി നിന്നെ
കാണാൻ വരുന്നേൻ
അയ്യൻഅയ്യപ്പ സ്വാമിയേ
ശരണം ശരണം ശരണം
സാമിയെ ശരണം അയ്യപ്പാ...
ജി ആർ കവിയൂർ
13 11 2021
Comments