മധുപനാം കവി
മധുപനാം കവി
എത്രയോ എഴുതി ഞാൻ
നിന്നെക്കുറിച്ച് തെന്നലിനൊപ്പം
പുതുമഴയുടെ താളത്തിനൊപ്പം
മണ്ണിന്റെ മണത്തിൻ ലഹരിക്കൊപ്പം
മധുരമായി പാടും കുയിൽ പാട്ടിനൊപ്പം ഒഴുകുന്ന പുഴയുടെ സംഗീതത്തിനൊപ്പം
താഴ് വാര വർണ്ണത്തിനൊപ്പം
മഴമേഘങ്ങളുടെ വരവു കണ്ടാടും
മയിലിൻെറ മനോഹാരിതക്കൊപ്പം
നിലാവിൻ നീലിമയിൽ അലിയും
നിഴലോടൊപ്പം യാത്രയാകും രാവിൻെറ രാഗാർദ്ര നിമിഷങ്ങൾക്കൊപ്പം
വിരഹമെന്നെ അത്രമേൽ
കാർന്നു തിന്നിരുന്നു
നിന്റെ സാമീപ്യത്തിനായി
ഓർക്കുന്തോറും വരികളൊക്കെ
നിന്നെക്കുറിച്ചു മാത്രമായിരുന്നല്ലോ
എത്രയോ എഴുതി ഞാനിന്നും
എന്നിട്ടും നീ അറിഞ്ഞില്ലോ
മധുപൻെറ സാമീപ്യം പൂവേ
ജി ആർ കവിയൂർ
26 11 2021
Comments