ജമദഗ്നിയല്ല
ജമദഗ്നിയല്ല
ജമദഗ്നിയല്ല ഞാൻ
ജാമദേയ സിദ്ധികളൊന്നും
ജന്മനാ വശമില്ലല്ലോ
ജല്പനങ്ങളായി കരുതുകയും
ജയിച്ചന്നഭാവവുമില്ല
ജനിമൃതികളെ കുറിച്ചറിയാതെ
ജീവിപ്പതിനു ശാപമുക്തിക്കായി
ജടാവൽക്കലങ്ങളണിഞ്ഞു ജപിച്ചു
ജയ ജയ പരശുരാമനാലല്ലോ
ജന്മം കൊണ്ട കേരളമേ
അറിയുക അങ്ങു വാനിൽ
ചക്രവാളങ്ങളത്തിനപ്പുറത്തു
നിന്നെ കണ്ടു മിന്നും താരകമായ്
എന്തേ രേണുക ചിരിക്കുന്നു
ജീ ആർ കവിയൂർ
01 .11 .2021
Comments