സർവം സമർപ്പണം
വൃന്ദാവനത്തിലെ രാധയായി
മധുരാപുരിയിലെ രുക്മണിയായി
ദ്വാരകയിലെ മീരയായി
മനമൊരു കാളിന്ദിയായി
കാണുന്നതൊക്കെ കണ്ണനായി
മണിവർണനായി
വൃന്ദാവന സാരംഗിയിൽ മൂളിയപ്പോൾ
മധുപൻ വന്നുകൂടെ മൂളിയല്ലോ
മയൂരങ്ങൾ നിർത്തമാടി സന്തോഷത്താൽ കാറ്റും മൂളി മധുരമായ്, ആനന്ദം
ജ്ഞാനപ്പാനയാൽ പാനം നടത്തി ഹരിനാമസങ്കീർത്തനത്താലവിടുത്തെ അറിഞ്ഞു പാടിയാടി ഗീതാഗോവിന്ദം
കൃഷ്ണ കൃഷ്ണ തൃഷ്ണയകറ്റണേ ഭഗവാനേ
ജീ ആർ കവിയൂർ
Comments