ഇനിയാവില്ല
ഇനിയാവില്ല
നീയെന്ന നിഴലെന്നു
നേർക്കുനേർ വീണ്
നെഞ്ചക കണ്ണാടിയിലിന്നും
നീക്കാനാവാത്ത ചലച്ചിത്രം
എത്രയോ ഋതു വാസന്തങ്ങൾ
പൂവിട്ടു കൊഴിഞ്ഞു പോയി
എന്നിട്ടുമെന്തേ ഇന്നുമീ
വാടാമലരായി വിരിയുന്നു
എൻ അക്ഷര കൂട്ടിന്റെ
ഈണമായ് താളമായി
ഇനിയെന്നാവുമോ ഇതൊക്കെ
നിനവായി നിന്നെ തേടി വന്നീടുക
ജനിമൃതികളിനിയെത്ര താണ്ടണമോ
ജരാനാരകളൊക്കെ ചോദിപ്പു
ജാള്യമൽപ്പവുമില്ലേ ഇങ്ങിനെ
ജീവിപ്പതിനായി ജടിലമായി
ഇനിയാവില്ലയെനിക്കു
മന്ദസ്മിതം തൂവുവാൻ
വാക്കുകൾ കൊറിയിട്ടു
ഒട്ടുമേ കത്തിരിക്കവയ്യ ഓമലേ
ജീ ആർ കവിയൂർ
13.11.2021
Comments