അറിയുന്നുവോ
അറിയുന്നുവോ
മിണ്ടാതിരിക്കുവാനാകുമോ
നിനക്കെൻെറ നോവിൽ കുതിർന്ന പാട്ടുകളൊക്കെ കേട്ടിട്ടും
വരികളിൽ നിന്നെ കുറിച്ചുള്ള വാക്കുകളൊക്കെ എഴുതിയിട്ടും പ്രിയതേ
മിണ്ടാതിരിക്കുവാനാകുമോ
നോവിൽ കുതിർന്ന പാട്ടുകൾ കേട്ടിട്ടും പ്രിയതേ
പറ്റുമെങ്കിൽ ഒന്നു മൂളുമോ
മറുപടിയെന്നോണം ഞാൻ
കേൾക്കുന്നുണ്ട് അകലത്തൊരു
രാക്കുയിലിൻ കളകാഞ്ചി പ്രിയതേ
മിണ്ടാതിരിക്കുവാനാകുമോ
നോവിൽ കുതിർന്ന പാട്ടുകൾ കേട്ടിട്ടും പ്രിയതേ
ആരോ വീണ്ടുമൊരു ബാസുരിയുടെ സ്വരമാധുര്യമെന്നിൽ നിന്നോർമ്മകൾ വന്നുനിറയുന്നു വല്ലോ അറിയുന്നുവോ
നീ ഈ കഥയൊക്കെ പ്രിയതേ
മിണ്ടാതിരിക്കുവാനാകുമോ
നോവിൽ കുതിർന്ന പാട്ടുകൾ കേട്ടിട്ടും പ്രിയതേ
ജി ആർ കവിയൂർ
25 11 2021
Comments