വരിക നീ
വരിക നീ
നീയന്നുമെൻ
വിരൽ തുമ്പിലെ
വർണ്ണ വസന്തങ്ങൾ
തീർക്കുമൊരു
അക്ഷര പ്രണയമല്ലോ
നീ കാട്ടും വഴികളിലൂടെ
നടക്കുമ്പോഴൊക്കെ
കല്ലുംമുള്ളും പൂവായ്
കേൾക്കും മൊഴിയൊക്കെ
കവിതയായ്
എൻ മനോമുകുരത്തിൽ
നീയെന്നുമൊരു
സുര സുന്ദരിയായ്
മന്ദസ്മിതം തൂകുന്നു നിതൃം
വരിക വരികയൊന്നു
വന്നു മിഴിനീർ തുടയ്ക്കുക
വരാതിരിക്കല്ലേ നീ
വരികളിൽ നിറയുമല്ലോ കവിതേ
ജി ആർ കവിയൂർ
4 11 2021
Comments