എൻ കാതലേ ( ഗാനം)

എൻ കാതലേ ( ഗാനം)

കാതലേ കാതലേ
നീ എന്നുമെന്നുമെൻ
ഓർമ്മതൻ കിരണമല്ലേ
എൻ ഈണങ്ങൾക്കു 
ശ്രുതി പകരുംഭാവല്ലേ

വേഴാമ്പലായ് 
മയിൽ പേടയായ്
കുയിൽ പാട്ടായി 
നീ മാറുന്നുവല്ലോ

നിലാവിൻ നിഴലിലായ്
എൻ കനവുകളിൽ
ഗസൽ മഴയായ് 
മുത്തമിട്ടകലുന്നില്ലേ

ഉണരുമ്പോഴേക്കുമ-
ക്ഷര പൂവായ്
വിരൽത്തുമ്പിൽ
കവിതയായ് വിരിയുന്നുവല്ലോ

അന്തരാത്മാവിൽ തേൻ നുകർന്നു 
മുത്തമിട്ടു പറക്കുംവർണ്ണ ശലഭമായ്
 നീ നെഞ്ചോരം കുളിരുമായി
വന്നു നൃത്തം ചവിട്ടില്ലേ സഖിയേ

കാതലേ കാതലേ
നീ എന്നുമെന്നുമെൻ
ഓർമ്മതൻ കിരണമല്ലേ
എൻ ഈണങ്ങൾക്കു 
ശ്രുതി പകരുംഭാവല്ലേ

ജീ ആർ കവിയൂർ
11.11.2021



    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “