വല്ലാത്ത മോഹം
വല്ലാത്ത മോഹം
നീ പൂമ്പാറ്റയായി മാറിയപ്പോൾ
ഞാനങ്ങു പൂമ്പൊടിയായി മാറി
സ്നേഹത്തിൻ തണൽ തേടി
കാറ്റിൽ പാറി പറന്നു നടന്നു
എനിക്ക് കുടപിടച്ചു
നീലാകാശം സാക്ഷിയാകുമ്പോൾ
ഓർക്കും തോറും കണ്ണു നിറഞ്ഞു
മനസ്സു വല്ലാതെ തേങ്ങി
ഇനിയെന്നാണോന്നു തീരങ്ങൾ തേടും
ജീവിത വഞ്ചി നിൻ തീരത്തെക്കു
അണക്കുവാനെയെറെ
പരി ശമിച്ചിട്ടുമാവാതില്ലല്ലോ
ഓരുവേള നിനക്കുമ്പോൾ
എൻ മനം യൗവന ബാല്യങ്ങളിലേക്കു മടങ്ങുവാൻ വല്ലാതെ
മോഹിക്കുന്നുവല്ലോ പ്രിയതേ
ജീ ആർ കവിയൂർ
15 11 2021
Comments