മിടിക്കും ഹൃദയവുമായി .....
ഒടുങ്ങാത്ത എൻ പ്രണയത്തെ വഴിയിൽ ഉപേക്ഷച്ചു പോന്നു നീ അറിയും വരും നാളുകളിൽ . വിട്ടകലുമീ നഗരത്തിൽ നീ ഒറ്റക്കാകും . ഓർക്കുമപ്പോൾ നാം പിന്നിട്ട വഴികളും അതു തന്ന മധുരവും പുളിയും കയ്പ്പും വിരസത നിന്നെ വിരഹമെന്ന നോവറിയിക്കും വികാലമാക്കും പല വഴിയാക്കുന്നു ചിന്തകളെയും . നിലാവുദിക്കും നക്ഷതങ്ങും മിന്നിമറയുന്നു . എന്നാൽ നിന്നിൽ നിഴലായി ഞാനൊരു അന്ധകാരമായി നോവിച്ചു കൊണ്ടിരിക്കും.. ഇനിയറിയുക വരികയീ ചക്രവാളത്തിനപ്പുറം ഉണ്ടാവും നിനക്കായി കാത്തിരിക്കുന്നു നിലക്കാത്ത മിടിക്കും ഹൃദയവുമായി ..... ജീ ആർ കവിയൂർ 30.11.2019