അകന്ന്‍ അകന്ന്‍ ..!!
നിന്റെ ചുംബനത്താൽ
എൻ വേദനകളെ ഉരിക്കുക
നിന്റെ ചുണ്ടുകളിൽ
പരിമള ലേപനൗഷധമോ ..!!
എന്റെ ഹൃദയത്തിൽ കുടികോൾക
അവിടെനിന്നല്ലോ പ്രണയത്തിനുറവ
അകന്നിടുക നീ നിന്റെ മനസ്സിൽനിന്നും
ഞാൻ ആഗ്രഹിക്കുന്നു
നിന്റെ ഇഷ്ടം എന്നിൽ
നിറഞ്ഞു തുളുമ്പട്ടെ
എന്തെന്നാൽ എന്നുള്ളം
ശൂന്യമായി കിടക്കുന്നു
നിന്റെ യാത്രകളിൽ
ഞാന്‍ നിഴലായി മാറുമ്പോള്‍
പ്രണയം പരിചയമാക്കുന്നേരം
കേവലം ഒരു ലഹരി മാത്രമായി
പിന്നെ അകലുന്നത് എളുപ്പമായില്ല
അകലം നടിച്ചു നീ ഞാനറിയാതെ
കൈയെത്താ ദൂരങ്ങളിലേക്ക് പോയി
നിശാന്ത മൗനം എന്നില്‍ ഗ്രസിച്ചു
ഇരുളിന്റെ ആഴങ്ങളില്‍ ഇറങ്ങി
നോവിന്റെ തീരത്തണഞ്ഞു .
എല്ലാമൊരു പേകിനാവ് പോലെ
തണുത്തുറഞ്ഞു അകന്ന്‍ അകന്ന്‍ ..!!
ജീ ആര്‍ കവിയൂര്‍
Comments