തുരുത്തിലായി
തുരുത്തിലായി
തേടുന്നു ഓര്‍മ്മകളാല്‍ നിന് ചിരിയില്‍
മയങ്ങുമാ നീല രാവിന് തെന്നലില്‍
മാത്രയെത്രയെന്നറിയാതെ കുറിച്ചൊരു
പ്രണയ ഗീതകം മനസ്സിലിന്നും മഷി പടരുന്നു
നിന് കണ്‍കോണിലെ ലവണ രസമത്രയുമൊ-
ഴുകിയ മുത്തുമണികളിന്നും വീണുടയുന്നതറിയുന്നു
കാവിലെ കരിപടരും കല്‍വിളക്കില്‍ മുനിഞ്ഞു കത്തും
നേരങ്ങളില്‍ കണ്ണടച്ചു കൈകൂപ്പുന്നു നീ ആര്‍ക്കുവേണ്ടിയോ
നിനക്കായിമാത്രമായി കഴിയുന്നുയിങ്ങകലെ പേറുന്നു
'മുഗ്ദ്ധമൗനം നെഞ്ചിലേറ്റി വഴിക്കണ്ണിന് നോവറിഞ്ഞ്
ഓണവും വിഷുവും ആതിരയും വന്നു പോകുന്നു
വന്നില്ല ആ ദിനങ്ങളില്‍ ,നിന് മടിയില്‍
കണ്ണിമയ്ക്കും നാലു മിഴികളെനിക്കായിയെന്നറിയുന്നു
അലിവോലുമില്ലയീ ജീവിതമെന്ന മുച്ചാടന്‍ വണ്ടിയുരുട്ടി
മരുവുന്നു ഞാനിന്നുമോര്‍മ്മകള്‍ പേറിയി തുരുത്തിലായി

Comments
ഓണവും വിഷുവും ആതിരയും വന്നു പോകുന്നു...
ശുഭാശംസകൾ...