കൈവിടല്ലേ

കൈവിടല്ലേ

കാമക്രോധലോഭമോഹമദമാത്സര്യങ്ങള്‍
ഞാന്‍ എന്ന ഞാനേ ഞാനാക്കാന്‍
ഈ ആറു ദുര്‍ഗ്ഗുണങ്ങള്‍
അധമന്മാരായ ഇവര്‍ അനവധി
താമസയോനികളില്‍ക്കൂടി ജന്മമെടുത്തയിവര്‍
തടസ്സമായി നില്‍ക്കുന്നു എന്ത് ചെയ്യും
അഹോ! എന്തോരു നാരകീയമായ അവസ്ഥയാണ്
ഈ ആസുരീസമ്പന്നരുടെ അധിവാസസ്ഥലങ്ങള്‍
സന്ദര്‍ശിക്കരുത് എന്ന് കരുതിയിട്ടും
അവരുമായി സമ്പര്‍ക്കം എന്തെ അകലുന്നില്ല
ഇനി എന്നെ ഇങ്ങിനെ പരീക്ഷിക്കല്ലേ
എല്ലാമറിയുന്ന അവിടുന്നു എന്നെ കൈവിടല്ലേ ഭഗവാനെ

Comments

Cv Thankappan said…
നന്നായിട്ടുണ്ട് കവിത
ആശംസകള്‍
നല്ല കവിത

ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “