ഞാനും ഇന്നിന്റെ കവികളും

ഞാനും ഇന്നിന്റെ കവികളും


അക്ഷരവും വരികളും നഷ്ടമായെങ്കില്‍
ആദികാവ്യത്തിനു ഭാഷ്യം ചമപ്പോര്‍ അറിക
അതില്‍ പറയാത്തവയിനിയൊന്നുമെയില്ല
ഇനി ചമക്കാനിരിക്കുന്നതും ഉല്‍ലേഖനമായികഴിഞ്ഞു
കവനംനടത്തുന്നതിനു മുന്‍പായി 'രാ' മായട്ടെ
വാല്മികിയുടെ പാദം കഴുകി കുടിക്കട്ടെ
വാക്ക് ദേവതയുടെ കടാക്ഷം
ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
എന്നില്ലേ അഹം ഉറക്കെ പറഞ്ഞു
ആരുകേള്‍ക്കാന്‍ മലകള്‍ അത്
മാറ്റൊലി കൊണ്ടു വാനം അത് വിഴുങ്ങി
കുയിലതു ഏറ്റുപാടി ഇനി എന്തെന്നറിയാതെ
ചക്രവാളത്തിലേക്ക് കണ്ണും നട്ടുയിരിപ്പായി
ഒന്നുമറിയാതെ ഞാനും ഇന്നിന്റെ കവികളും

Comments

sm sadique said…
വിരിയട്ടെ വിടരട്ടെ ഇനിയും കവിതകൾ... ആശംസകൾ............
ajith said…
നാടോടുമ്പോള്‍....!!
നല്ല കവിത

ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “