നീയെന്‍ വര്‍ണ്ണം
നീയെന്‍ വര്‍ണ്ണം
നീ ഓരോ നിമിഷത്തിന്‍ നീര്‍ക്കണമോ
നിഴലായി പടരും നൈര്‍മല്യമോ
നാളുകളായി മിടിക്കും ഹൃദയവിപഞ്ചികയോ
നിത്യവുമെന്‍ കനവില്‍ നിറയും കനിവോ
നിറക്കും മനസ്സില്‍ നീലനിലാവിന്‍ മായാ ജാലമോ
നീയില്ലായിരുന്നുവെങ്കില്‍ ഞാനും ഉണ്ടാകുമായിരുന്നോ
നിശബ്ദതകളില്‍ നിറയും ഓര്‍മ്മ കുളിരലയോ
നീലാകാശത്തില്‍ തെളിയും ഭാഗ്യ നക്ഷത്രമോ
നയനാരാമത്തില്‍ നൃത്തമാടും മയില്‍ പേടയോ
നവരസങ്ങളാല്‍ എന്നില്‍ പടരും ജീവിത പ്രേരണയോ
നിന്‍ നിഴലായി പിന്‍ തുടരുമ്പോള്‍ അറിയാതെ
നിര്‍മിഴി നിറയുന്നു സന്തോഷമോ സന്താപമോ അറിയില്ല
നീയാണ് നീയാണ് എന്നില്‍ നിറം പകരുമെന്‍ വിരല്‍ തുമ്പിലെ കവിതേ

Comments
നീയാണ് നീയാണ് എന്നില്‍ നിറം പകരുമെന്‍ വിരല്‍ തുമ്പിലെ കവിതേ
എല്ലാ വരികളും ഇഷ്ടമായി.
ആശംസകൾ !
അവസാന വരികൾ ഏറെ ഇഷ്ടം !
നല്ല കവിത
ശുഭാശംസകൾ....
അത് ഇങ്ങിനെ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു
നീയില്ലായിരുന്നു എങ്കില്‍ ഞാനും ഉണ്ടാവുമായിരുന്നോ എന്നാക്കാമായിരുന്നു അല്ലെ
ചൂണ്ടി കാട്ടിയതിനു നന്ദി