ആത്മഗതം

ആത്മഗതം

കണ്ണാടിക്കു മുന്നിൽ നിന്നപ്പോള്‍
വയസ്സേറെ ആയപോൽ
എനിക്കോ കണ്ണാടിക്കോ
കഴിഞ്ഞ പകലുകളും രാത്രികളും
എനിക്ക് സമ്മാനിച്ചകന്നത് എന്ത്
യാഥാര്‍ത്ഥ്യങ്ങളെ അറിയാതെ
സമ്മോഹന നിദ്രയിലായിരുന്നോ
വേദനകള അറിഞ്ഞു കൊണ്ട് ഒഴിവാക്കി
സുഖത്തിൻ പിന്നാലെ പായുകയായിരുന്നോ
എത്രനാൾ തുടരുമി ഒളിച്ചോട്ടമിങ്ങനെ
തളരാതെ മുന്നേറാമി കപടതയാർന്നൊരു
ലോകമേ നിനക്ക് കണ്ണടച്ചു ഇരുട്ടാക്കാൻ
ഉണ്ടുയേറെ  വിരുതെന്നു നിനക്കെന്നു
അറിയുന്നു എങ്കിലും ,പ്രശ്നങ്ങൾ
നാം തന്നെ ഒരുക്കുന്നു, അവസാനം
ഗതിയില്ലാതെ പഴിക്കുന്നു മറ്റുള്ളവരെയൊക്കെ

Comments

ajith said…
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും!!
പ്രശ്നങ്ങൾ
നാം തന്നെ ഒരുക്കുന്നു, അവസാനം
ഗതിയില്ലാതെ പഴിക്കുന്നു മറ്റുള്ളവരെയൊക്കെ


പ്രശ്നങ്ങൾ
നാം തന്നെ ഒരുക്കുന്നു, അവസാനം
ഗതിയില്ലാതെ പഴിക്കുന്നു മറ്റുള്ളവരെയൊക്കെ


Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ